യുവനടന്മാരിൽ ശ്രദ്ധേയനായ ആസിഫ് അലിയുടെയും ഭാര്യ സമയുടെയും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കുളിങ് ഗ്ലാസൊക്കെ വച്ച് സമയെ ചേർത്തു പിടിക്കുന്ന ആസിഫിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.
2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ഈ ദമ്പതികൾക്ക് ആദം അലി എന്ന മകനും ഹസ്രിൻ എന്നൊരു മകളുമുണ്ട്.
ഋതു എന്ന ചിത്രത്തിൽ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടെത്തിയ ആസിഫ് ഇന്ന് ഒരു നടനെന്ന രീതിയിൽ തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിട്ടുണ്ട്. ഒരിടയ്ക്ക് മലയാളസിനിമയിലെ ആസ്ഥാന ബിടെക്കുകാരൻ എന്ന ഇമേജിൽ വീണുപോയെങ്കിലും കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.
Read more: പ്രണയസുരഭില നിമിഷങ്ങൾ; ആസിഫിന്റെയും ഭാര്യയുടെയും വിയന്ന യാത്ര