ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ അവധിക്കാലം ആഘോഷിക്കുന്ന ആസിഫ് അലിയുടെയും ഭാര്യ സാമ മസ്രിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഒപ്പം നടനും ആസിഫിന്റെ സുഹൃത്തുമായ ഗണപതിയുമുണ്ട്. പ്രിയതാരത്തിന്റെയും ഭാര്യയുടെയും വെക്കേഷൻ ആഘോഷ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്റീന്റെയും വിവാഹം. ഈ ദമ്പതികൾക്ക് ആദം അലി എന്ന മകനും ഹസ്രിൻ എന്നൊരു മകളുമുണ്ട്.
നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ‘കെട്ട്യോളാണ് എന്റെ മാലാഖ’എന്ന ചിത്രമാണ് ആസിഫ് അലിയുടേതായി ഇനി തിയേറ്ററുകളിൽ എത്താനുള്ളത്. തനി നാട്ടിൻപ്പുറത്തുകാരനായ കടപ്ലാമറ്റം വീട്ടിൽ സ്ലീവാച്ചൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവംബർ 22നാണ് ചിത്രത്തിന്റെ റിലീസ്. വീണ നന്ദകുമാറാണ് ചിത്രത്തിലെ നായിക. ലിസ്റ്റിൻ സ്റ്റീഫൻ, ജസ്റ്റിൻ സ്റ്റീഫൻ, വിച്ചു ബാലമുരളി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അജി പീറ്റര്‍ തങ്കം ആണ്. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
Read more: ‘കെട്ട്യോളാണ് എന്റെ മാലാഖ’; ആസിഫ് അലി ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍