നടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനുമായുള്ള വിവാഹം സത്യത്തിൽ ഒരു ഉത്സവമായിരുന്നു. കല്യാണച്ചെക്കനും കല്യാണപ്പെണ്ണും നാണം കുണുങ്ങികളായല്ല തകർത്താടിയാണ് നിന്നിരുന്നത്. പക്ഷെ ബാലുവിന്റെ കല്യാണത്തിന് ശരിക്കും തിളങ്ങിയത് ആസിഫ് അലിയും ഭാര്യ സമയുമാണ്. വിവാഹ റിസപ്ഷന് സമയുടെ കിടിലൻ ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Read More: നടൻ ബാലു വർഗീസ് വിവാഹിതനായി

ബാലുവുമായി നിരവധി സിനിമൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് ആസിഫ്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ബാലുവിനും അലീനയ്ക്കും ഒപ്പം ഫോട്ടോ എടുത്ത് കഴിഞ്ഞതിന് പുറകെയാണ് സമയുടെ ഡാൻസ് വന്നത്. അക്ഷരാർത്ഥത്തിൽ എല്ലാവരും അത്ഭുതപ്പെട്ടു. ഇതിന്റെ വീഡിയോ യൂട്യൂബിലുമുണ്ട്. ആസിഫിനേയും സമയേയും അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്. നേരത്തേ ബാലുവിന്റെ വിവാഹ നിശ്ചയത്തിനും സമയുടെ ഡാൻസ് ഉണ്ടായിരുന്നു.

Read More: വിനീതിന്റെ ‘ഹൃദയം’ നിറയ്ക്കാൻ പൃഥ്വിരാജ് പാടുന്നു; പ്രണവിന്റേയും കല്യാണിയുടേയും ചിത്രം

View this post on Instagram

#Asifikka #Zamaitha #Adhu #Haya @zama_asifali

A post shared by Zama Asif Lovers (@zama_asifali) on

View this post on Instagram

#Asifikka #Zamaitha #Adhu #Haya @zama_asifali

A post shared by Zama Asif Lovers (@zama_asifali) on

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ബാലുവും എലീനയും വിവാഹിതരാവുന്നത്. എലീനയുടെ പിറന്നാൾ ദിനത്തിലാണ് ബാലു വിവാഹ അഭ്യർഥന നടത്തിയത്. ഇക്കാര്യം എലീന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വിവരം ആരാധകർ അറിയുന്നത്.

നടനും സംവിധായകനുമായ ലാലിന്റെ സഹോദരി പുത്രനാണ് ബാലു വർഗീസ്. ലാൽ ജോസിന്റെ ‘ചാന്തുപൊട്ടി’ലൂടെയാണ് ബാലു വർഗീസ് അഭിനയരംഗത്തേക്കെത്തുന്നത്. ഹണി ബീ, കിങ് ലയർ, വിജയ് സൂപ്പറും പൗർണമിയും, ഇതിഹാസ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook