തിയേറ്ററില്‍ ടിക്കറ്റ് വില്‍ക്കുന്ന ആസിഫ് അലിയെ കണ്ട് പ്രേക്ഷകര്‍ ഞെട്ടി

ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് യുവതാരങ്ങളാണ്.

Asif Ali

തിയേറ്ററില്‍ സിനിമാ കാണാന്‍ എത്തിയ പ്രേക്ഷകര്‍ ടിക്കറ്റ് കൗണ്ടറില്‍ നില്‍ക്കുന്ന ആളെക്കണ്ട് ഞെട്ടി. പ്രേക്ഷകരെ ഞെട്ടിച്ചത് മറ്റാരുമല്ല, നായകന്‍ തന്നെയാണ്. ബിടെക് എന്ന സിനിമയ്ക്ക് ടിക്കറ്റ് എടുക്കാന്‍ കൗണ്ടറിലെത്തിയ പ്രേക്ഷകര്‍ക്കാണ് നായകന്‍ ആസിഫ് അലിയുടെ വക ഇങ്ങനെയൊരു സര്‍പ്രൈസ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി തിയേറ്ററില്‍ ടിക്കറ്റ് വില്‍പ്പനക്കാരാനായി എത്തിയതായിരുന്നു നടന്‍.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളമുള്ള തിയേറ്ററുകളില്‍ ആസിഫ് അലിയുടെയും, ബിടെക്കിന്റെ അണിയറ പ്രവര്‍ത്തകരുടെയും സന്ദര്‍ശനം തുടരുകയാണ്.

മൃദുല്‍ നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത് യുവതാരങ്ങളാണ്. അപര്‍ണ ബാലമുരളി, നിരഞ്ജന അനുപ്, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോള്‍, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. മാക്ട്രോ പിക്‌ചേഴ്‌സാണ് ബിടെകിന്റെ നിര്‍മ്മാണവും വിതരണവും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Asif ali surprising audience at theater

Next Story
കാളിദാസിന്റെ അടുത്ത മലയാള ചിത്രം ജീത്തു ജോസഫിനൊപ്പംKalidas, Jeethu Joseph
The moderation of comments is automated and not cleared manually by malayalam.indianexpress.com