Asif Ali’s Mandaram: ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം മന്ദാരം നാളെ തിയേറ്ററുകളിലെത്തും. വിജീഷ് വിജയനാണ് ഈ പ്രണയചിത്രത്തിന്റെ സംവിധായകന്‍. ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാരും കല്യാണം എന്ന ചിത്രത്തിലെ നായിക വര്‍ഷയും മന്ദാരത്തിലെ നായികമാരായെത്തുന്നു.

ഒരു വ്യക്തിയുടെ 25 വര്‍ഷത്തെ ജീവിത കാലഘട്ടത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് അലി എത്തുന്നത്.

ഹരിദ്വാര്‍, മണാലി, ഡല്‍ഹി, ബെംഗളൂരു എന്നിവിടങ്ങളായിരുന്നു മന്ദാരത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗ്രിഗറി ജേക്കബ്, ഭഗത് മാനുവല്‍, ഹരിശ്രീ അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവും ടിനു തോമസുമാണ് നിര്‍മാണം. എം.സജാസ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നു

രോഹിത് വി.എസ് സംവിധാനം ചെയ്ത ഇബ്‌ലിസ് ആയിരുന്നു ആസിഫലിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മഡോണ സെബാസ്റ്റിയന്‍ നായികയായി എത്തിയ ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഫാന്റസി ഴോണറില്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook