മലയാളത്തിന്റെ പ്രിയ നടന്മാരില് ആരാധകര്‍ ഏറെയുളള താരമാണ് ആസിഫ് അലി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ആസിഫിന് കഴിഞ്ഞു. സിനിമയ്ക്ക് അകത്തും പുറത്തും ഒരു പോലെ സൗഹൃദം സൂക്ഷിക്കുന്ന ആസിഫിന്റെ കൂട്ടുകാരും ഒന്നിച്ചുളള ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഓണാഘോഷത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത് ചിത്രത്തില്‍ നടന്മാരായ ബാലു വര്‍ഗിസ്, ഗണപതി, അസ്ക്കര്‍ അലി സംവിധായകന്മാരായ ജിസ് ജോയ്, ചിദംമ്പരം എന്നിവരെയും ചിത്രത്തില്‍ കാണാം. ഇവരുടെ കുടുംബാംഗങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു. പൂക്കളം ഒരുക്കുക, വടംവലി എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.




സിബി മലയില്‍ സംവിധാനം ചെയ്യുന്ന ‘ കൊത്ത്’ ആണ് ആസിഫിന്റെ ഏറ്റവും പുതിയ ചിത്രം. ഹേമന്ദ് കുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ രഞ്ജിത്ത്, പി.എം ശശിധരന് എന്നിവരാണ്. റോഷന് മാത്യു, നിഖില വിമല്‍ എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.