/indian-express-malayalam/media/media_files/2025/01/01/a25kbkv2rEgerZEjIqjy.jpg)
Asif Ali Films released in 2024
/indian-express-malayalam/media/media_files/iUzYBIMwX0EZKWJl8Zph.jpg)
Thalavan OTT: തലവൻ
ആസിഫ് അലിയും ബിജു മേനോനും പൊലീസ് വേഷത്തിൽ എത്തിയ 'തലവൻ' സോണി ലിവിൽ കാണാം. ജിസ് ജോയ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാർക്കിടയിൽ നടക്കുന്ന പ്രശ്നങ്ങളാണ് തലവന്റെ ഇതിവൃത്തം. അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
/indian-express-malayalam/media/media_files/jT9rSLreGIMKaHl96eT4.jpg)
Level Cross OTT: ലെവൽ ക്രോസ്
ആസിഫ് അലി, അമല പോൾ, ഷറഫുദ്ദിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ലെവൽ ക്രോസ് ആമസോൺ പ്രൈമിൽ കാണാം.
/indian-express-malayalam/media/media_files/D6mJI0qg7YSady5VsthR.jpg)
Adios Amigo OTT: അഡിയോസ് അമിഗോ
ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്ത 'അഡിയോസ് അമിഗോ' നെറ്റ്ഫ്ലിക്സിൽ കാണാം.
/indian-express-malayalam/media/media_files/2024/12/20/kishkindha-kaandam-top-grossing-films-of-2024.jpg)
Kishkindha Kaandam OTT: കിഷ്കിന്ധാകാണ്ഡം
ആസിഫ് അലി, വിജയ രാഘവൻ, അപർണ്ണാ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കിഷ്കിന്ധാകാണ്ഡം ഹോട്ട്സ്റ്റാറിൽ കാണാം.
/indian-express-malayalam/media/media_files/varshangalkku-sesham-ott.jpg)
Varshangalkku Shesham OTT: വർഷങ്ങൾക്കു ശേഷം
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ അതിഥി വേഷത്തിൽ ആസിഫ് അലിയും എത്തിയിരുന്നു. 'വർഷങ്ങൾക്ക് ശേഷം' സോണി ലിവിൽ കാണാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.