ആസിഫ് അലിയും അജു വർഗീസും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന സിനിമയാണ് ഗൂഢാലോചന. കോഴിക്കോട് പശ്ചാത്തലത്തിലുളളതാണ് സിനിമ. ധ്യാനിന്റേതാണ് തിരക്കഥ. നവംബർ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുന്ന്. ഇതിനു മുൻപായി ഫെയ്സ്ബുക്ക് ലൈവിലൂടെ മൂവരും ചേർന്ന് ഗൂഢാലോചനയെക്കുറിച്ചുളള കാര്യങ്ങൾ ആരാധകരുമായി പങ്കുവച്ചു.

കോഴിക്കോട് അനുഭവങ്ങളെക്കുറിച്ചും ആസിഫും അജുവും ധ്യാനും ലൈവിൽ പങ്കുവയ്ക്കുന്നുണ്ട്. 916 സിനിമയുടെ സെറ്റിൽവച്ചാണ് ആദ്യമായി ആസിഫിനെ കാണുന്നതെന്ന് ധ്യാൻ പറയുന്നു. സെവൻസ് സിനിമയുടെ ഷൂട്ടിങ് സമയത്തുണ്ടായ അനുഭവം അജു വർഗീസ് പങ്കുവച്ചു. സെവൻസ് ചിത്രീകരണം നടക്കുമ്പോഴാണ് ആസിഫിന്റെ സാൾട്ട് ആന്റ് പെപ്പർ റിലീസാവുന്നത്. വൈകിട്ട് ആസിഫ് എന്നെയും മറ്റുളളവരെയും കൂട്ടി സിനിമയ്ക്ക് പോയി. പക്ഷേ ആസിഫിനെ സെക്യൂരിറ്റി അകത്തേക്ക് കടത്തിവിട്ടില്ല. ചേട്ടാ ഞാനാണ് ഈ പടത്തിലെ ഹീറോയെന്ന് ആസിഫ് പറഞ്ഞു. അപ്പോൾ ലാലല്ലേ എന്നായിരുന്നു സെക്യൂരിറ്റിയുടെ മറുചോദ്യമെന്നും അജു പറയുന്നു.

സൗഹൃദത്തെക്കുറിച്ച് പറയുന്ന സിനിമയാണിതെന്നും കോഴിക്കോടൻ ഹൽവ പോലെ മാധുര്യം നിറഞ്ഞതായിരിക്കുമെന്നും അജു വർഗീസിന്റെ ഉറപ്പ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ