Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

മകൾക്കായി ആസിഫ് ഒരുക്കിയ പിറന്നാൾ സർപ്രൈസ്; ചിത്രങ്ങൾ

മകൾക്കായി ഒരു ബേക്ക് ഹൗസാണ് ആസിഫ് അലി ഒരുക്കിയത്

asif ali, asif ali daughter, asif ali daughter Haya, asif ali daughter haya birthday photos, asif ali family, asif ali wife zama, asif ali zama photos

ലോക്ക്ഡൗണിനിടയിലും മകൾ ഹയയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ആസിഫ് അലിയും ഭാര്യയും. കഴിഞ്ഞ ദിവസമായിരുന്നു ഹയയുടെ നാലാം പിറന്നാൾ. മകൾക്കായി ഒരു ബേക്ക് ഹൗസാണ് ആസിഫ് അലി ഒരുക്കിയത്. ആസിഫും ഭാര്യ സമയും മകൻ ആദമും അടക്കം വീട്ടിലുള്ള എല്ലാവരും ബേക്ക് ഹൗസ് ജീവനക്കാരുടെ വേഷമണിഞ്ഞ് എത്തിയപ്പോൾ കുഞ്ഞ് ഹയയും ഹാപ്പി.

2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ആദം അലി, ഹയ എന്നിവരാണ് മക്കൾ.

ഋതു എന്ന ചിത്രത്തിൽ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടെത്തിയ ആസിഫ് ഇന്ന് ഒരു നടനെന്ന രീതിയിൽ തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിട്ടുണ്ട്. ഒരിടയ്ക്ക് മലയാളസിനിമയിലെ ആസ്ഥാന ബിടെക്കുകാരൻ എന്ന ഇമേജിൽ വീണുപോയെങ്കിലും കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

Read more: സമയെ ചേർത്തുപിടിച്ച് ആസിഫ്; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Asif ali daughter haya birthday celebration photos

Next Story
അല്ലി മോളുടെ നോട്ട്ബുക്ക് കണ്ട് അതിശയിച്ച് സുപ്രിയalamkritha, prithviraj, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com