നടൻ ആസിഫ് അലിക്കും സമയ്ക്കും പെൺകുഞ്ഞ് പിറന്നു. മകളുണ്ടായ വിവരം ഫെയ്സ്ബുക്കിലൂടെ ആസിഫ് തന്നെയാണ് അറിയിച്ചത്. ഇരുവരുടെയും രണ്ടാമത്തെ കുട്ടിയാണ്. ”ഇതൊരു പെൺകുട്ടിയാണ്. നിങ്ങളുടെ പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തി ഞാനാണെന്നും” ആസിഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.

2013 ലാണ് സമ മസ്റീനെ ആസിഫ് വിവാഹം കഴിക്കുന്നത്. ഇരുവർക്കും ആദം അലി എന്ന ഒരു മകൻ കൂടിയുണ്ട്.

2009 റിതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് മലയാളസിനിമയിലേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2016 ൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെളളം ഹിറ്റ് ചിത്രമായിരുന്നു. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനാണ് ആസിഫിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ