Latest News

എന്നും മായാതെ; ഉമ്മയുടെ പുസ്തകം പരിചയപ്പെടുത്തി ആസിഫ് അലി

ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വച്ചാണ് ബുക്ക് റിലീസ്

asif ali, asif ali daughter, asif ali mother in law book, sharjah book fair 2021, asif ali daughter Haya

മലയാളത്തിലെ യുവനായകന്മാർക്കിടയിലെ ശ്രദ്ധേയസാന്നിധ്യമാണ് നടൻ ആസിഫ് അലി. തന്റെ ജീവിതത്തിലെ ഒരു അപൂർവ്വഭാഗ്യത്തെ കുറിച്ച് ആസിഫ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തന്റെ ഭാര്യാമാതാവ് മുംതാസ് ആസാദിന്റെ ആദ്യപുസ്തകം റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് ആസിഫ്. ‘എന്നും മായാതെ’ എന്നാണ് പുസ്തകത്തിന്റെ പേര്. ആസിഫിന്റെ ഭാര്യ സമയുടെ ഉമ്മയാണ് മുംതാസ് ആസാദ്.

“നമസ്കാരം. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഷാർജ ഇൻറർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ ഞാൻ ഒരു പുസ്തകം പ്രകാശനം ചെയ്യുന്നു. ഈ പുസ്തകം എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്, കാരണം എൻ്റെ ഉമ്മ എഴുതിയതാണ് ഈ പുസ്തകം. ഉമ്മ പലപ്പോഴായി കുറിച്ചുവെച്ച കുഞ്ഞുകുഞ്ഞു കാര്യങ്ങളും ചിന്തകളും കഥകളുമാണ് ഈ ബുക്കിൽ ഉള്ളത്. വലിയ സ്വപ്നങ്ങൾ ഉയർന്നുനിൽക്കുന്ന ഈ നാട്ടിൽ വച്ച് ഉമ്മയുടെ ഒരു സ്വപ്നം വെളിച്ചത്തിലേക്ക് വരികയാണ്,” ആസിഫ് കുറിക്കുന്നു.

ഇന്ന് രാത്രി 9:30നാണ് പുസ്തകത്തിന്റെ റിലീസ്.

ഋതു എന്ന ചിത്രത്തിൽ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടെത്തിയ ആസിഫ് ഇന്ന് ഒരു നടനെന്ന രീതിയിൽ തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിട്ടുണ്ട്.

ഒരിടയ്ക്ക് മലയാളസിനിമയിലെ ആസ്ഥാന ബിടെക്കുകാരൻ എന്ന ഇമേജിൽ വീണുപോയെങ്കിലും കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

Read more: സമയെ ചേർത്തുപിടിച്ച് ആസിഫ്; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Asif ali about his mother in law book release sharjah book fair 2021

Next Story
‘ജീവിതത്തിലെ നല്ല കാര്യങ്ങള്‍ കണ്ടെത്തി സന്തോഷിക്കുക’; ദീപാവലി ആശംസകളുമായി നയന്‍താരയും വിഘ്നേഷുംNayanthra, Vignesh Sivan
The moderation of comments is automated and not cleared manually by malayalam.indianexpress.com