യുവനടന്മാരിൽ ശ്രദ്ധേയനാണ് ആസിഫ് അലി. അഭിനയത്തിന്റെ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതാണ് ആസിഫ് അലിയുടെ ഏറ്റവും വലിയ മുൻഗണന. ഭാര്യ സമയ്ക്കും മക്കളായ ആദു എന്ന് വിളിക്കുന്ന ആദത്തിനും ഹയ എന്നു വിളിയ്ക്കുന്ന ഹസ്രിനുമൊപ്പമുള്ള​ രസകരമായ മുഹൂർത്തങ്ങളുടെ ചിത്രങ്ങളും ആസിഫ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Read More: ജീവിതം മനോഹരമാക്കുന്നവളേ, നല്ല പാതിയ്ക്ക് ആശംസകൾ നേർന്ന് ആസിഫ് അലി

ഇന്ന് ആസിഫിന്റെ മകൾ ഹസ്രിന്റെ പിറന്നാളാണ്. തന്റെ പൊന്നുമോൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ആസിഫ് പങ്കുവച്ച ചിത്രങ്ങളിലൊന്നിൽ, അദ്ദേഹം മകൾക്ക് മുടികെട്ടിക്കൊടുക്കുന്നതാണ്. വളരെ മനോഹരമായൊരു ചിത്രം. ഇത്ര പെട്ടെന്ന് വളരല്ലേ എന്നും, അച്ഛന് ചെയ്യാവുന്ന ഈ കൊച്ചുകൊച്ചു കാര്യങ്ങളൊന്നും നഷ്ടപ്പെടുത്താൻ തനിക്കാകില്ലെന്നും ചിത്രത്തോടൊപ്പം ആസിഫ് കുറിച്ചു.

മെയ് 26നായിരുന്നു ആസിഫ് അലിയുടെയും ഭാര്യ സമ മസ്രിന്റെയും വിവാഹവാർഷികം. ഏഴാം വിവാഹവാർഷിക ദിനത്തിൽ ഭാര്യയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ആസിഫ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കവച്ചിരുന്നു. “എന്റെ ക്രൈം പാർട്ണർക്ക് ആശംസകൾ,” എന്നാണ് ആസിഫ് കുറിച്ചത്. #lifeisgood #lifeisbeautiful തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് സമയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം ആസിഫ് പങ്കുവച്ചത്.

2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം.

View this post on Instagram

#Asifikka #Zamaitha #Adhu #Haya @zama_asifali

A post shared by Zama Asif Lovers (@zama_asifali) on

View this post on Instagram

#Asifikka #Zamaitha #Adhu #Haya @zama_asifali

A post shared by Zama Asif Lovers (@zama_asifali) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook