scorecardresearch

അച്ഛന്റെയും മകന്റെയും അഭിനയം പൊളിച്ച് ആശ ശരത്; ആശകൾ ആയിരം ടീസർ

Ashakal Aayiram Teaser: 22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും വീണ്ടും ഒന്നിക്കുന്ന 'ആശകൾ ആയിരം' ഫെബ്രുവരി 6ന് തിയേറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടുകയാണ്

Ashakal Aayiram Teaser: 22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും വീണ്ടും ഒന്നിക്കുന്ന 'ആശകൾ ആയിരം' ഫെബ്രുവരി 6ന് തിയേറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടുകയാണ്

author-image
Entertainment Desk
New Update

Ashakal Aayiram teaser: മലയാള സിനിമയിലെ പ്രിയപ്പെട്ട നടൻ ജയറാമും മകൻ കാളിദാസ് ജയറാമും വീണ്ടും ഒരുമിച്ച് വെള്ളിത്തിരയിൽ എത്തുന്ന ചിത്രമാണ് ‘ആശകൾ ആയിരം’. 22 വർഷങ്ങൾക്ക് ശേഷം അച്ഛൻ–മകൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജി. പ്രജിത് ആണ്. ചിത്രം ഫെബ്രുവരി 6ന് പ്രേക്ഷകരിലേക്ക് എത്തും. 

Advertisment

Also Read: എക്കോ വേൾഡ് ക്ലാസ് സിനിമ, മ്ലാത്തി ചേട്ടത്തിയുടേത് ഗംഭീര പെർഫോമൻസ്: ധനുഷ്

ജയറാമും കാളിദാസും മുമ്പ് സത്യൻ അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ (2000), സിബി മലയിൽ സംവിധാനം ചെയ്ത ‘എന്റെ വീട് അപ്പുവിന്റേയും’ (2003) എന്നീ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ആശ ശരത്, ഷറഫുദ്ദീൻ, ഈശാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻആർഡി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

Also Read: 14 തവണ കല്യാണം കഴിച്ചു,  ഇനി ഒറിജിനൽ കല്യാണം നടന്നാലും എക്സൈറ്റ്‌മെന്റ് ഉണ്ടാവുമെന്ന് തോന്നുന്നില്ല: നിഖില വിമൽ

നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് ജി. പ്രജിത്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌. ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.

Also Read: ശ്രീദേവിയുമായി സണ്ണി അമേരിക്കയിൽ; മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്

ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജി കുമാർ ആണ്. സനൽ ദേവ് - സംഗീതം, ഷഫീഖ് പി.വി - എഡിറ്റിങ് എന്നിവ നിർവഹിക്കുന്നു. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്‌. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Also Read: ഫാമിലി മുഴുവൻ ഇവിടെയുണ്ട്; നിമിഷിനും അര്‍ജുനും അശ്വിനുമൊപ്പം ജിം സെൽഫിയുമായി  അഹാന

Jayaram Kalidas Jayaram asha sarath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: