scorecardresearch

Ashakal Aayiram Movie Review: തിരക്കഥയിൽ പാളിയെങ്കിലും പ്രകടനത്തിൽ തിളങ്ങി 'ആശകൾ ആയിരം'; ഒരു ആവറേജ് കാഴ്ചാനുഭവം

Ashakal Aayiram Movie Review & Rating: ജയറാം-കാളിദാസ് കൂട്ടുകെട്ടിന്റെ പ്രകടനം സിനിമയെ താങ്ങിനിർത്തുന്നുണ്ടെങ്കിലും, ഒരു മികച്ച തിരക്കഥയുടെ അഭാവം ചിത്രത്തിന് 'ആവറേജ്' ലേബൽ നൽകുന്നു

Ashakal Aayiram Movie Review & Rating: ജയറാം-കാളിദാസ് കൂട്ടുകെട്ടിന്റെ പ്രകടനം സിനിമയെ താങ്ങിനിർത്തുന്നുണ്ടെങ്കിലും, ഒരു മികച്ച തിരക്കഥയുടെ അഭാവം ചിത്രത്തിന് 'ആവറേജ്' ലേബൽ നൽകുന്നു

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ashakal Aayiram review

Ashakal Aayiram Film Review & Rating: ജയറാമും കാളിദാസും അച്ഛനും മകനുമായി സ്ക്രീനിലെത്തിയപ്പോഴെല്ലാം ആ കൂട്ടുക്കെട്ടിനെ പ്രേക്ഷകർ ഹൃദയം നിറഞ്ഞ് വരവേറ്റിട്ടുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റേയും തുടങ്ങിയ ചിത്രങ്ങൾ അതിനുദാഹരണമാണ്.

Advertisment

ജി. പ്രജിത് സംവിധാനം ചെയ്ത ‘ആശകൾ ആയിരം’എന്ന ചിത്രത്തിലൂടെ, 22 വർഷങ്ങൾക്ക് ശേഷം അച്ഛനും മകനുമായി വീണ്ടും അഭിനയിക്കുമ്പോൾ, സ്ക്രീനിലെ ഇരുവരുടെയും ആ പഴയ 'മാജിക്'  ആവർത്തിക്കുകയാണ് ജയറാമും കാളിദാസും. 

Also Read: മാധവനെത്തേടി ഒടുവിൽ കൊച്ചുണ്ടാപ്രി എത്തി; മനുസ്സു നിറച്ച് 'കാണാക്കാഴ്ച'; വീഡിയോ

അച്ഛനും മകനും തമ്മിലുള്ള അൽപ്പം സങ്കീർണ്ണവും സംഘർഷഭരിതവുമായൊരു ബന്ധമാണ് ‘ആശകൾ ആയിരം’  പറയുന്നത്. വർഷങ്ങളായി മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലി ചെയ്ത് കുടുംബം പുലർത്തുന്ന ഹരിഹരൻ (ജയറാം) ഒരു സാധാരണ പിതാവിന്റെ പ്രതിരൂപമാണ്. തന്റെ പ്രാരാബ്ധങ്ങൾക്കും ഉത്തരവാദിത്തങ്ങൾക്കും താങ്ങായി മകൻ അജീഷ് (കാളിദാസ്) ഒരു നല്ല ജോലിയിൽ പ്രവേശിക്കണമെന്ന് ഹരിഹരൻ ആഗ്രഹിക്കുന്നു.

എന്നാൽ അജീഷിന്റെ ലോകം സിനിമയാണ്. ഒരു നടനാവുക എന്ന വലിയ സ്വപ്നത്തിന് പിന്നാലെയാണ് അവൻ. പ്രായോഗിക ജീവിതവും സിനിമാമോഹവും തമ്മിലുള്ള ഈ സംഘർഷമാണ് സിനിമയുടെ ഊർജ്ജം. മകന്റെ സിനിമാഭ്രാന്തിനോട് ഹരിഹരനുള്ള അതൃപ്തി ഇരുവർക്കുമിടയിൽ വലിയ സംഘർഷങ്ങൾക്ക് കാരണമാവുന്നു. അമ്മ ആശയാണ് ഇരുവരെയും നിയന്ത്രിച്ചു വീടിന്റെ സമാധാനം കെടാതെ കൊണ്ടുപോവുന്നത്. എന്നാൽ, അപ്രതീക്ഷിതമായി ഹരിഹരന്റെ ജീവിതത്തിലുണ്ടാവുന്ന ചില സംഭവവികാസങ്ങൾ ആ വീടിന്റെ അന്തരീക്ഷം തന്നെ മാറ്റി മറയ്ക്കുന്നു. പോകെപോകെ, അച്ഛനും മകനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുന്നു. 

Also Read: ധുരന്ധർ 2 നെറ്റ്ഫ്ളിക്സിലില്ല; ജിയോഹോട്സ്റ്റാറിലേക്ക് മാറിയതിന് പിന്നിലെ കാരണങ്ങൾ

ജയറാമിന്റെ തനതായ കോമഡി ശൈലിയും വൈകാരിക രംഗങ്ങളിലെ മിതത്വവും സിനിമയെ ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അജീഷ് എന്ന കഥാപാത്രമായി കാളിദാസ് മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങളിലെ കാളിദാസിന്റെ അഭിനയം എടുത്തു പറയുക തന്നെ വേണം.  

ആശ ശരത്തിന്റെ അമ്മ വേഷം സിനിമയ്ക്ക് കരുത്തേകുന്നു. ഷറഫുദ്ദീന്റെ കഥാപാത്രം സിനിമയുടെ ഗതി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻആർഡി എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി. നിർമാതാവായ ഗോകുലം ഗോപാലനും ചിത്രത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

Also Read: 50-ാം വയസ്സിലും ഇരുപതിന്റെ ചുറുചുറുക്ക്; ഫിറ്റ്നസ്സിൽ മലൈകയോട് മുട്ടാൻ ആരുണ്ട്!

അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌. ജൂഡ് ആന്റണി തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.  സിനിമയുടെ അടിസ്ഥാന പ്രമേയം ഹൃദ്യവും രസകരവുമാണെങ്കിലും, അതിനെ ഒരു കെട്ടുറപ്പുള്ള തിരക്കഥയിലേക്ക് മാറ്റുന്നതിൽ രചയിതാക്കൾക്ക് പൂർണ്ണമായി വിജയിക്കാൻ കഴിഞ്ഞിട്ടില്ല. സിനിമ മുന്നോട്ട് നീങ്ങുമ്പോൾ പ്രേക്ഷകനെ പിടിച്ചിരുത്തേണ്ട 'എൻഗേജിംഗ്' ഘടകം പലയിടങ്ങളിലും ദുർബലമാകുന്നുണ്ട്.

അച്ഛനും മകനും തമ്മിലുള്ള തമാശകൾക്കും പിണക്കങ്ങൾക്കും അപ്പുറം കഥാഗതിയിൽ കൃത്യമായ ഒരു വേഗത നിലനിർത്താൻ തിരക്കഥയ്ക്ക് സാധിക്കുന്നില്ല.

Ashakal Aayiram Movie Review

സിനിമയുടെ ഏറ്റവും വലിയ പോരായ്മ അതിന്റെ പ്രവചനീയതയാണ്. അടുത്ത രംഗം എന്തായിരിക്കും എന്നോ, ക്ലൈമാക്സ് എങ്ങനെയുള്ളതായിരിക്കും എന്നോ ശരാശരി സിനിമാ പ്രേക്ഷകന് എളുപ്പത്തിൽ ഊഹിക്കാൻ സാധിക്കും. 

ഹരിഹരന്റെയും അജീഷിന്റെയും ജീവിതത്തിലെ സംഘർഷങ്ങൾക്ക് കുറച്ചുകൂടി വ്യക്തതയും ആഴവും നൽകാൻ സാധിക്കുമായിരുന്നു. പല വൈകാരിക രംഗങ്ങളും ഉപരിപ്ലവമായി തോന്നിപ്പിക്കുന്നത് തിരക്കഥയിലെ ലെയറുകളുടെ കുറവാണ് ചൂണ്ടിക്കാട്ടുന്നത്. കഥാസന്ദർഭങ്ങൾ വളരെ സ്വാഭാവികമായി സംഭവിക്കുന്നതിന് പകരം, ബോധപൂർവ്വം തിരുകിക്കയറ്റിയത് പോലെ ചിലയിടങ്ങളിൽ അനുഭവപ്പെടുന്നു. ഇത് സിനിമയുടെ സ്വാഭാവികമായ ഭംഗി കുറയ്ക്കാൻ കാരണമാകുന്നുണ്ട്.

ചുരുക്കത്തിൽ, ജയറാം-കാളിദാസ് കൂട്ടുകെട്ടിന്റെ പ്രകടനം സിനിമയെ താങ്ങിനിർത്തുന്നുണ്ടെങ്കിലും, ഒരു മികച്ച തിരക്കഥയുടെ അഭാവം ചിത്രത്തിന് ഒരു 'ആവറേജ്' ലേബൽ നൽകുന്നു. വലിയ പുതുമകളോ ട്വിസ്റ്റുകളോ അവകാശപ്പെടാനില്ലെങ്കിലും, കുടുംബത്തോടൊപ്പം കണ്ടിരിക്കാവുന്ന ഒരു ക്ലീൻ ഫാമിലി ചിത്രമാണ് ആശകൾ ആയിരം.   ഷാജി കുമാറിന്റെ ഛായാഗ്രഹണം ചിത്രത്തിന് ഒരു ഫ്രഷ് ലുക്ക് നൽകുന്നു. സനൽ ദേവിന്റെ സംഗീതം കഥാസന്ദർഭങ്ങളോട് ചേർന്നുനിൽക്കുന്നതാണ്.  

Read More: ഇന്ദ്രൻസാണ് താരം; 'ആശാൻ' റിവ്യൂ

Jayaram Review New Release

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: