scorecardresearch

Aashan Movie: ഇന്ദ്രൻസ് നായകനായ 'ആശാന്റെ' റിലീസ് തിയതി പ്രഖ്യാപിച്ചു; കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ

Indran's Ashaan Movie: ഇന്ദ്രൻസിനെ കൂടാതെ ജോമോൻ ജ്യോതിറും ഷോബി തിലകനും സിനിമയിൽ പ്രധാനപ്പെട്ട റോളിലെത്തുന്നു. ഇവരെകൂടാതെ നൂറോളം പുതുമുഖങ്ങൾ സിനിമയുടെ ഭാഗമാവുന്നു

Indran's Ashaan Movie: ഇന്ദ്രൻസിനെ കൂടാതെ ജോമോൻ ജ്യോതിറും ഷോബി തിലകനും സിനിമയിൽ പ്രധാനപ്പെട്ട റോളിലെത്തുന്നു. ഇവരെകൂടാതെ നൂറോളം പുതുമുഖങ്ങൾ സിനിമയുടെ ഭാഗമാവുന്നു

author-image
Entertainment Desk
New Update
Indrans Ashan Movie Release Date February five

Aashan Movie Release Date: നടൻ ഇന്ദ്രൻസ് പ്രധാന റോളിലെത്തുന്ന ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ആശാൻ എന്ന സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് ആഗോളതലത്തിൽ സിനിമ തിയറ്ററുകളിലെത്തുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ആശാൻ കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്. 

Advertisment

ഇന്ദ്രൻസിനെ കൂടാതെ ജോമോൻ ജ്യോതിറും ഷോബി തിലകനും സിനിമയിൽ പ്രധാനപ്പെട്ട റോളിലെത്തുന്നു. ഇവരെകൂടാതെ നൂറോളം പുതുമുഖങ്ങൾ സിനിമയുടെ ഭാഗമാവുന്നുണ്ട്. ഒരു കൊമേഴ്ഷ്യൽ സിനിമയിൽ ഇന്ദ്രൻസ് ആദ്യമായി നായകനായി എത്തുന്നു എന്ന പ്രത്യേകത ആശാൻ സിനിമയ്ക്കുണ്ട്. ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. 

Also Read: ആകാശത്തിൽ വച്ചൊരു ഓഡിയോ റിലീസ്; കൗതുകമുണർത്തി സൂര്യയുടെ 'സൂരറൈ പോട്ര്'

നാൽപ്പത് വർഷത്തോളമായി മലയാള സിനിമയിൽ തന്റെ സാന്നിധ്യം നിലനിർത്തിപ്പോരുന്ന ഇന്ദ്രൻസ് 550ൽ അധികം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. എന്നാൽ കൊമേഴ്ഷ്യൽ ചിത്രത്തിൽ നായകന്റെ റോളിൽ ഇന്ദ്രൻസ് എത്തുന്നത് ആദ്യമാണ്. ഈ സിനിമയിലെ ഒരു ഗാനത്തിന് വേണ്ട് ഇന്ദ്രൻസ് തന്റെ ശബ്ദം നൽകി എന്ന പ്രത്യേകതയും ഉണ്ട്. 

Also Read: കൂരിരുട്ടിലെ നേർത്ത പ്രകാശമായി 'ജയ് ഭീം'

ഗപ്പി, അമ്പിളി എന്നി സിനിമകൾക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ആശാൻ. ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ആശാൻ ഒരുക്കിയിരിക്കുന്നത്. ജോൺ പോളിന്റെ സംവിധാനത്തിന് കീഴിൽ ഇന്ദ്രൻസ് എന്ന നടന്റെ മറ്റൊരു ഗംഭീര പ്രകടനം കൂടി കാണാം എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകർ. 

Also Read: കാമുകനുമായുള്ള വേർപിരിഞ്ഞു, ആങ്സൈറ്റി മൂലം അഭിനയത്തിൽ നിന്ന് വിട്ടുനിന്നു: ശ്രുതി ഹാസൻ

വിമൽ ജോസ് തച്ചിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോൺപോൾ ജോർജ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ. അജീഷ് ആന്റോയുടേതാണ് പശ്ചാത്തല സംഗീതം. സിനിമയിലെ മറ്റ് അണിയറ പ്രവർത്തകർ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്

Read More: തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വിജയത്തിളക്കത്തിൽ ധനുഷും, സൂര്യയും, സായ് പല്ലവിയും

film news Film

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: