scorecardresearch

നീ ധീരയും കരുത്തയും മിടുക്കിയുമാണ്, നിന്നെയോർത്ത് അഭിമാനം മാത്രം; മകളുടെ നേട്ടത്തിൽ ആശ ശരത്

യുകെയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ മകളെ അഭിനന്ദിച്ച് ആശ ശരത്

Asha Sharath, Asha Sharath daughter

മലയാളികളുടെ പ്രിയതാരമാണ് നടിയും നർത്തകിയുമായ ആശ ശരത്. മകൾ കീർത്തന യുകെയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയ സന്തോഷം പങ്കുവയ്ക്കുകയാണ് ആശ ശരത് ഇപ്പോൾ.

“എന്റെ കൊച്ചു പങ്കു യുകെയിലെ വാർവിക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് അനലിറ്റിക്‌സിൽ ബിരുദാനന്തര ബിരുദം നേടിയതു കണ്ടപ്പോൾ ഞാൻ സന്തോഷത്താൽ മതിമറന്നു. എപ്പോഴും ഓർക്കുക, നീ വിശ്വസിക്കുന്നതിലും ധീരയാണ് നീ, വിചാരിച്ചതിലും ശക്തയും, മിടുക്കിയുമാണ്. നീ അറിയുന്നതിലും കൂടുതൽ സ്നേഹിക്കപ്പെടുന്നവളുമാണെന്ന് ഓർക്കുക. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു,” ആശ ശരത് കുറിച്ചു.

ആശ ശരത്തിന്റെ രണ്ടു പെൺമക്കളിൽ ഇളയവളാണ് കീർത്തന. മൂത്ത മകൾ ഉത്തര മെക്കാനിക്കൽ എഞ്ചിനിയറാണ്. 2021 ലെ മിസ്സ് കേരള റണ്ണര്‍ അപ്പുമായിരുന്ന ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ്. മനോജ് ഖന്നയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Asha sharath shares daughters graduation ceremony photos