നടി ആശ ശരത്തിന്റെ ഫെയ്സ്ബുക്ക് ലൈവ് പ്രേക്ഷകരെ ഒന്നു ഞെട്ടിച്ചിരിക്കുകയാണ്. ഭർത്താവിനെ കാണാനില്ലെന്ന മുഖവുരയോടെ തുടങ്ങുന്ന ലൈവ് വീഡിയോയാണ് വൈറലാവുന്നത്. “കഴിഞ്ഞ 45 ദിവസത്തോളമായി ഭർത്താവിനെ കാണാനില്ല. സക്കറിയ എന്നാണ് അദ്ദേഹത്തിന്റെ പേര്, തബല ആർട്ടിസ്റ്റാണ്. എന്തെങ്കിലും വിവരം കിട്ടുന്നവർ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം,” എന്നാണ് ഫെയ്സ്ബുക്ക് ലൈവിന്റെ സാരാംശം. യഥാർത്ഥ സംഭവമാണെന്ന ഞെട്ടലിൽ വീഡിയോ കാണുമ്പോഴാണ് പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് സംഭവമെന്ന് മനസ്സിലാവുക.

ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ‘എവിടെ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ വീഡിയോ ആണിത്. കെകെ രാജീവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘എവിടെ’. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, മനോജ് കെ ജയൻ, ബൈജു, പ്രേം പ്രകാശ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അനുകൂലവും പ്രതികൂലവുമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പേടിപ്പിച്ചു കളഞ്ഞല്ലോ, ഷോക്കിംഗ് പ്രമോഷനായി പോയല്ലോ തുടങ്ങിയ കമന്റുകളും പരിഭവങ്ങളുമായി ആരാധകരും രംഗത്തുണ്ട്.

Asha Sharath, ആശ ശരത്ത്, Asha Sharath video, ആശ ശരത്ത് വീഡിയോ,​ എവിടെ സിനിമ, Evidey, Evidey video, Manoj K Jayan, മനോജ് കെ ജയൻ, Evidey release, എവിടെ റിലീസ്, New release, New malayalam release, July release films

Asha Sharath, ആശ ശരത്ത്, Asha Sharath video, ആശ ശരത്ത് വീഡിയോ,​ എവിടെ സിനിമ, Evidey, Evidey video, Manoj K Jayan, മനോജ് കെ ജയൻ, Evidey release, എവിടെ റിലീസ്, New release, New malayalam release, July release films

ചിത്രം നാളെ റിലീസിനെത്തുകയാണ്. കുടുംബ പശ്ചാത്തലത്തിൽ ഒരുക്കുന്ന കഥ അമ്മയും മകനും തമ്മിലുള്ള ഹൃദയബന്ധത്തിനാണ് പ്രാധാന്യം നൽകുന്നത്.

Read more: More entertainment news

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook