തനിക്കു പിന്നാലെ മകള്‍ ഉത്തര ശരത്തും വെള്ളിത്തിരയിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് നടി ആശ ശരത്ത്. ‘ഖെദ്ദ’ എന്ന ചിത്രത്തിൽ ആശ ശരത്തിനൊപ്പമാണ് മകൾ ഉത്തരയുടെ സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ, മകളുടെ ജന്മദിനത്തിൽ ആശ ശരത്ത് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

“എന്റെ വാവ, എന്റെ പങ്കു, അവളിപ്പോൾ ഒരു മുതിർന്ന കുട്ടിയായി കരിയറിൽ ഒരു കുഞ്ഞിനെയെന്ന പോലെ ചുവടുവെയ്ക്കുകയാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം എപ്പോഴും നീ ഞങ്ങളുടെ ജീവിതത്തെ അർത്ഥവത്താക്കാൻ ഭൂമിയിലെത്തിയ ആ കൊച്ചുകുഞ്ഞാണ്. എല്ലായ്‌പ്പോഴും എന്റെ ഭാഗമായവൾ, ഞാൻ നിന്നെയെന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. ജിവിതത്തെ കൂളായും ആത്മവിശ്വാസത്തോടെയും നേരിടുക. അഭിനിവേശത്തോടെയും സ്നേഹത്തോടെയും അനുകമ്പയോടെയും നിന്റെ പാതയൊരുക്കുക. ഞങ്ങൾ നിനക്ക് പിറകിലുണ്ട്, നിന്റെ ഉറക്കത്തിലും ഉണർവിലും നിനക്ക് കരുതലായി… ജന്മദിനാശംസകൾ സ്വീറ്റ് ഹാർട്ട്… നിന്നെ ഒരുപാട് സ്നേഹിക്കുന്നു,” ആശ ശരത്ത് കുറിക്കുന്നു.

My vava, my Panku, is now a grown up girl and is now taking her baby steps in her career. But for me you are still that…

Posted by Asha sharath on Tuesday, November 24, 2020

മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ ‘കെഞ്ചിര’യുടെ സംവിധായകന്‍ മനോജ് കാനയാണ് ഉത്തരയുടെ അരങ്ങേറ്റ ചിത്രമായ ‘ഖെദ്ദ’ ഒരുക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ബെന്‍സി പ്രൊഡക്ഷന്റെ പത്താമത് ചിത്രമാണിത്.

ആശാശരത്തിനും ഉത്തര ശരത്തിനുമൊപ്പം അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സംസ്ഥാന പുരസ്‌കാരം നേടിയ ‘കെഞ്ചിര’യുടെ ടീമാണു ‘ഖെദ്ദ’യ്ക്കു പിന്നിലും പ്രവര്‍ത്തിക്കുന്നത്. ക്യാമറ: പ്രതാപ് വി നായര്‍, വസ്ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ, എഡിറ്റര്‍: മനോജ് കണ്ണോത്ത്.

രാജ്യാന്തര ചലച്ചിത്ര മേളയില്‍ പുരസ്‌കാരം നേടിയ ചായില്യം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ അമീബ എന്നിവയാണ് മനോജ് കാന സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

Read more: ആശാ ശരത്തിനൊപ്പം മകള്‍ ഉത്തര വെള്ളിത്തിരയിലേക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook