മാർച്ച് 18നായിരുന്നു ആശ ശരത്തിന്റെ മകളും നർത്തകിയും നടിയുമായ ഉത്തരയുടെ വിവാഹം. ആദിത്യനാണ് വരന്‍. അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെന്‍ററിൽ വച്ചായിരുന്നു വിവാഹാഘോഷങ്ങൾ നടന്നത്. ദിലീപ്, കാവ്യ മാധവൻ, അൻസിബ, ലാൽ, ദീപക് ദേവ്, അനുശ്രീ തുടങ്ങി വലിയൊരു താരനിര തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ആശ ശരത്.
മെക്കാനിക്കല്‍ എഞ്ചിനീയറായ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ്. 2021 ലെ മിസ്സ് കേരള റണ്ണര്‍ അപ്പായിരുന്ന ഉത്തര സിനിമാ ലോകത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മനോജ് ഖന്നയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഖെദ്ദ’ യാണ് ഉത്തരയുടെ ആദ്യ ചിത്രം.
2023 ഒക്ടോബർ 23 ഞായറാഴ്ചയായിരുന്നു ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തരയുടെ വിവാഹ നിശ്ചയം നടന്നത്. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ സിനിമാലോകത്തു നിന്നും മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ ജയൻ, വിനീത്, ജയരാജ്, രഞ്ജി പണിക്കർ, ഇടവേള ബാബു, മേജർ രവി തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.