scorecardresearch
Latest News

താരങ്ങളാൽ നിറഞ്ഞ വിവാഹ വേദി; ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര വിവാഹിതയായി

ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകളും വിവാഹത്തേടനുബന്ധിച്ച് നടന്നു

Asha Sarath,Asha Sarath daughter,Asha Sarath latest
ആശ ശരത്ത്

ആശ ശരത്തിന്റെ മകൾ ഉത്തര വിവാഹതയായി. ആദിത്യനാണ് വരന്‍. മെക്കാനിക്കല്‍ എഞ്ചിനീയറായ ഉത്തര അമ്മയ്‌ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ്. 2021 ലെ മിസ്സ് കേരള റണ്ണര്‍ അപ്പായിരുന്ന ഉത്തര സിനിമാ ലോകത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മനോജ് ഖന്നയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഖെദ്ദ’ യാണ് ഉത്തരയുടെ ആദ്യ ചിത്രം.

വിവാഹത്തിന് താരങ്ങളായ ദിലീപ്, കാവ്യ മാധവൻ, അൻസിബ, ലാൽ, ദീപക് ദേവ്, അനുശ്രീ തുടങ്ങി അനവധി പേർ പങ്കെടുത്തു.

മെഹന്ദി ചടങ്ങിന്റെയും സംഗീത് നൈറ്റിന്റെയും വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

2023 ഒക്ടോബർ 23 ഞായറാഴ്ചയായിരുന്നു ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തരയുടെ വിവാഹ നിശ്ചയം നടന്നത്. കൊച്ചിയില്‍ വച്ചു നടന്ന ചടങ്ങില്‍ സിനിമാലോകത്തു നിന്നും മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ ജയൻ, വിനീത്, ജയരാജ്, രഞ്ജി പണിക്കർ, ഇടവേള ബാബു, മേജർ രവി തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Asha sarath daughter uthara got married celebrities at wedding