പ്ലേഗും വസൂരിയും നേരിട്ട നമ്മൾ കൊറോണയേയും തോൽപ്പിക്കും; പ്രത്യാശ പകർന്ന് ആശാ ഭോസ്‌ലെ

പ്ലേഗ്, വസൂരി, ടിബി, പോളിയോ തുടങ്ങിയ നിരവധി പകർച്ചവ്യാധികളുണ്ടായ കാലത്തെ ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട്. കൂടാതെ രണ്ടാം ലോക മഹായുദ്ധകാലത്തെയും നേരിട്ടതിന്റെ അനുഭവമുണ്ട്

പ്ലേഗും വസൂരിയും നേരിട്ട നമ്മൾ കൊറോണയേയും തോൽപ്പിക്കും; പ്രത്യാശ പകർന്ന് ആശാ ഭോസ്‌ലെ- We shall over come, Asha Bhosle tweet goes viral

ലോകം മുഴുവൻ ഇന്ന് കൊറോണ വൈറസ് ഭീതിയിലാണ്. ലോക്‌ഡൗണിലൂടെയും കനത്ത ജാഗ്രതയിലൂടെയുമെല്ലാം കടന്നുപോവുമ്പോൾ ഇതെത്രനാൾ തുടരേണ്ടി വരുമെന്ന അനിശ്ചിതത്വം പലർക്കുമുണ്ട്. ദുഷ്കരമായ ഘട്ടത്തിലൂടെ കടന്നുപോവുന്ന ഒരു ജനതയ്ക്ക് മുന്നിൽ പ്രത്യാശയുടെ സന്ദേശവുമായി എത്തുകയാണ് ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ.

നിലവിലെ കഷ്ടപ്പാടുകളുടെയും അനിശ്ചിതത്വത്തിന്റെയും ഈ കാലം നമ്മൾ അതിജീവിക്കുമെന്നാണ് തന്റെ ട്വീറ്റിൽ ആശാ ഭോസ്‌ലെ കുറിക്കുന്നത്. “പ്ലേഗ്, വസൂരി, ടിബി, പോളിയോ തുടങ്ങിയ നിരവധി പകർച്ചവ്യാധികളുണ്ടായ കാലത്തെ ഞാൻ അഭിമുഖീകരിച്ചിട്ടുണ്ട്. കൂടാതെ രണ്ടാം ലോക മഹായുദ്ധകാലത്തെയും നേരിട്ടതിന്റെ അനുഭവമുണ്ട്. ഈ പകർച്ചവ്യാധി എത്രത്തോളം ഭീകരമാണെങ്കിലും നാം അതിനെ മറികടക്കും. അധികാരികളിൽ നിന്നു ലഭിച്ചിരിക്കുന്ന നിർദ്ദേശങ്ങളനുസരിച്ച് വീട്ടിൽ തുടരുക. നാം എല്ലാവരും സുഖമായിരിക്കും,” ഗായിക ട്വീറ്റിൽ പറയുന്നു.

Read more: വിവാഹമോചിതരായ ഹൃത്വിക്-സൂസേന്‍ ദമ്പതികളെ കൊറോണ വീണ്ടും ഒന്നിപ്പിച്ചപ്പോള്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Asha bhosle tweet we shall overcome corona virus covid 19 lockdown

Next Story
വിവാഹമോചിതരായ ഹൃത്വിക്-സൂസേന്‍ ദമ്പതികളെ കൊറോണ വീണ്ടും ഒന്നിപ്പിച്ചപ്പോള്‍Hrithik Roshan Sussanne Khan amp
The moderation of comments is automated and not cleared manually by malayalam.indianexpress.com