മക്കളായ സുഹാനയേയും അബ്രാമിനെയും ചേർത്തുപിടിച്ചുനിൽക്കുന്ന ഷാരൂഖ് ഖാൻ!ആദ്യക്കാഴ്ചയിൽ അങ്ങനെ തോന്നാം, എന്നാൽ സൂക്ഷിച്ചുനോക്കുമ്പോൾ മനസ്സിലാവും അച്ഛനായ ഷാരൂഖല്ല, മകൻ ആര്യൻ ഖാനാണ് ചിത്രത്തിലെന്ന്.
ആര്യൻ ഖാൻ ഷെയർ ചെയ്ത പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഷാരൂഖുമായുള്ള ആര്യന്റെ അപാരമായ രൂപസാദൃശ്യമാണ് ചിത്രത്തെ സ്പെഷൽ ആക്കുന്നത്.
ഒലിവ് പച്ച ടി-ഷർട്ടും ഗ്രീൻ ഷെയ്ഡിലുള്ള ഡെനിം ജാക്കറ്റുമാണ് ആര്യന്റെ വേഷം. ഡെനിം ടോപ്പും ഷോർട്സുമാണ് സുഹാന ധരിച്ചിരിക്കുന്നത്. “എന്തുകൊണ്ടാണ് എന്റെ പക്കൽ ഈ ചിത്രങ്ങൾ ഇല്ലാത്തത്! എനിക്ക് ഇത് ഇപ്പോൾ തരൂ,” എന്നാണ് ചിത്രത്തിനു താഴെ ഷാരൂഖ് കമന്റ് ചെയ്തിരിക്കുന്നത്.

ആഢംബര കപ്പലിലെ മയക്ക് മരുന്ന് കേസിന് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വിട്ടുനിൽക്കുകയായിരുന്നു ആര്യൻ. ഏതാണ്ട് ഒരു വര്‍ഷത്തിന് ശേഷമാണ് ആര്യന്‍ ഖാന്‍ ഇന്‍സ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.