ഐപിഎൽ താരലേലത്തിൽ പങ്കെടുക്കുന്ന ഷാരൂഖ് ഖാന്റെ മക്കളായ ആര്യൻ ഖാന്റെയും സുഹാന ഖാന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പ്രതിനിധീകരിച്ചാണ് ഇരുവരും ലേലത്തിൽ പങ്കെടുത്തത്. ഇത്തവണ ലേലത്തിന് ഷാരൂഖ് എത്തിയിരുന്നില്ല.
ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം ആദ്യമായാണ് ആര്യൻ ഖാൻ ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. സുഹാന ആദ്യമായാണ് താരലേലത്തിൽ പങ്കെടുക്കുന്നത്. ആര്യൻ ഖാൻ കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ പങ്കെടുത്തിരുന്നു. ഇരുവരുടെയും ചിത്രങ്ങൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഔദ്യോഗിക ട്വിറ്റർ പേജിൽ ഷെയർ ചെയ്തിരുന്നു.
ഷാരൂഖ് ഖാനും ജൂഹി ചൗളയുമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥർ. ജൂഹി ചൗളയ്ക്കു പകരം മകൾ ജാൻവി മെഹ്തയാണ് ഇത്തവണയും ലേലത്തിൽ പങ്കെടുത്തത്. ഗൗതം ഗംഭീറിന്റെ നായകത്വത്തിൽ രണ്ടു തവണ ഐപിഎൽ കിരീടം നേടിയ ടീമാണ് കൊൽക്കത്ത.
Read More: ന്യൂയോർക്കിലെ കോളേജ് ദിനങ്ങൾ മിസ് ചെയ്യുന്നുവെന്ന് ഷാരൂഖിന്റെ മകൾ സുഹാന ഖാൻ