ആരാധികമാര്‍ പേടിക്കേണ്ട, ആര്യന്‍ ഖാന്‍ നിങ്ങളെ കൈവിട്ടിട്ടില്ല. 7 മാസം നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡ് കിംഗ് ഖാന്റെ മകന്‍ ഇന്‍സ്റ്റഗ്രാമില്‍ തിരിച്ചെത്തി. മനോഹരമായൊരു ചിത്രവുമായാണ് അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്.

ഡിസംബര്‍ 2017ന് ആയിരുന്നു അദ്ദേഹം അവസാനമായി ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ തന്റെ സഹോദരനായ അബ്‍റാമിനൊപ്പമുളള ചിത്രവുമായാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. കുടുംബവുമൊത്ത് യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കുന്ന വേളയിലെ ചിത്രമാണ് ആര്യന്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തിന് ആര്യന്‍ ചേര്‍ത്ത അടിക്കുറിപ്പും ശ്രദ്ധേയമാണ്. ‘എന്റെ സഹോദരനെ ആരും തൊടില്ല’, എന്ന മുന്നറിയിപ്പാണ് ആര്യന്‍ അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നത്. ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്.

Nobody lays a hand on my brother.

A post shared by Aryan Khan (@___aryan___) on

ചിത്രം പുറത്തുവന്നതോടെ ആരാധകരും ഓടിയെത്തി. ഇരുവരേയും പുകഴ്ത്തിയും ആശംസകള്‍ അറിയിച്ചും ആരാധകര്‍ കമന്റുകളിട്ടു. ആര്യന്‍ ഖാന്റെ അമ്മ ഗൗരി ഖാനും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷാറൂഖും, അബ്‍റാമും ആര്യനും തറയില്‍ ഇരിക്കുന്ന ചിത്രമാണ് ഗൗരി പോസ്റ്റ് ചെയ്തത്.

Best a woman can get… soaking the sun with my boys in Barcelona

A post shared by Gauri Khan (@gaurikhan) on

ആകാശ് അംബാനിയുടേയും ഇഷയുടേയും വിവാഹ നിശ്ചയത്തിന് അമ്മയും മകനും ഷാരൂഖും എത്തിയ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ചിട്ടുണ്ട്. മുംബൈയില്‍ നടന്ന ചടങ്ങിയെ വീഡിയോയും ചിത്രങ്ങളും വൈറലായി മാറുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ