/indian-express-malayalam/media/media_files/uploads/2019/03/arya.jpg)
തെന്നിന്ത്യന്‍ താരങ്ങളായ ആര്യയുടേയും സയേഷയുടേയും വിവാഹ ആഘോഷങ്ങള്‍ ഇന്നലെ ആരംഭിച്ചു. സംഗീത് ചടങ്ങിന്റ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ആര്യയും സംഗീത് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വെള്ളയിൽ സിൽവർ വർക്കുള്ള ലെഹങ്ക ചോളിയാണ് സയേഷയുടെ വേഷം. വെള്ള കുർത്ത പൈജാമയ്ക്ക് പാസ്റ്റൽ- സിൽവർ കളറിലുള്ള നെഹ്റു ജാക്കറ്റാണ് ആര്യ ധരിച്ചിരിക്കുന്നത്. അല്ലു അർജുൻ, സഞ്ജയ് ദത്ത്, സറീന വഹാബ് തുടങ്ങിയ പ്രമുഖരും സംഗീത് ചടങ്ങുകൾക്ക് എത്തിയിരുന്നു.
ഫെബ്രുവരി 14 വാലന്റെന്‍സ് ഡേയിലാണ് സയേഷയുമായുള്ള വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ ആര്യ സ്ഥിതീകരിച്ചത്. മാര്‍ച്ചില്‍ ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിലാവും വിവാഹമെന്നും ആര്യ പറഞ്ഞിരുന്നു. പരമ്പരാഗത മുസ്ലീം വെഡ്ഡിംഗ് രീതിയിലാണ് വിവാഹം. ഇന്നലെയും ഇന്നുമായി ഹൈദരാബാദിലാണ് വിവാഹചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കുന്നത്. വിവാഹത്തിനു ശേഷം സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സിനിമാരംഗത്തുള്ളവര്‍ക്കുമായി ചെന്നൈയിലും പ്രത്യേക റിസപ്ഷനും ആര്യയും സയേഷയും ചേര്‍ന്ന് ഒരുക്കുന്നുണ്ട്.
View this post on InstagramForever and ever #Blessed @sayyeshaa @badalrajacompany
A post shared by Arya (@aryaoffl) on
‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 2017 ല്‍ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.
.@alluarjun at Sangeeth ceremony #AryawedsSayyeshaapic.twitter.com/fbCPB3A2c7
— SKN (ఎస్ కె ఎన్) (@SKNonline) March 10, 2019
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.