തെന്നിന്ത്യന്‍ താരങ്ങളായ ആര്യയും സയേഷയും ഇന്നലെ വിവാഹിതരായി. ഹൈദരാബാദിലെ താജ് പാലസിലായിരുന്നു വിവാഹാഘോഷങ്ങൾ. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. ഇരുവീട്ടുകാരുടെയും സാന്നിധ്യത്തിൽ പരമ്പരാഗത മുസ്ലീം വെഡ്ഡിംഗ് രീതിയിലായിരുന്നു വിവാഹം. ഫെബ്രുവരി 14 വാലന്റെന്‍സ് ഡേയിലാണ് സയേഷയുമായുള്ള വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ ആര്യ സ്ഥിതീകരിച്ചത്. മാർച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദിൽ നടന്ന വിവാഹചടങ്ങുകളിൽ സൂര്യ, കാർത്തി, വിശാൽ, റാണ ദഗ്ഗുബാട്ടി, അല്ലു അർജുൻ, സഞ്ജയ് ദത്ത്, സറീന വഹാബ് തുടങ്ങിയവരും പങ്കെടുത്തു.

സംഗീത് ചടങ്ങുകളുടെ ചിത്രങ്ങൾ ആര്യ ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി ഷെയർ ചെയ്തിരുന്നു. വെള്ളയിൽ സിൽവർ വർക്കുള്ള ലെഹങ്ക ചോളിയായിരുന്നു സംഗീത് ചടങ്ങിന് സയേഷ അണിഞ്ഞത്. വെള്ള കുർത്ത പൈജാമയ്ക്ക് പാസ്റ്റൽ- സിൽവർ കളറിലുള്ള നെഹ്റു ജാക്കറ്റായിരുന്നു ആര്യയുടെ വേഷം. അല്ലു അർജുനും സംഗീത് ചടങ്ങിൽ പങ്കെടുത്തിരുന്നു. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സിനിമാരംഗത്തുള്ളവര്‍ക്കുമായി ചെന്നൈയിൽ പ്രത്യേക റിസപ്ഷനും ആര്യയും സയേഷയും ചേര്‍ന്ന് ഒരുക്കുന്നുണ്ട്.

‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം2017 ല്‍ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ