scorecardresearch

ആര്യ- സയേഷ റിസപ്ഷൻ ചിത്രങ്ങൾ

വ്യാഴാഴ്ച വൈകിട്ട് ചെന്നൈയിലായിരുന്നു റിസപ്ഷൻ

ആര്യ- സയേഷ റിസപ്ഷൻ ചിത്രങ്ങൾ

തെന്നിന്ത്യന്‍ താരങ്ങളായ ആര്യയുടെയും സയേഷയുടെയും വെഡ്ഡിംഗ് റിസപ്ഷൻ ഇന്നലെ ചെന്നൈയിൽ നടന്നു. ഇന്നലെ വിവാഹിതരായി. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. മാർച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിനായി തമിഴകത്തു നിന്നും സൂര്യ, കാർത്തി, വിശാൽ എന്നീ താരങ്ങളും തെലുങ്ക് സിനിമയിൽ നിന്നും റാണ ദഗ്ഗുബാട്ടി, അല്ലു അർജുൻ എന്നിവരും ബോളിവുഡിൽ നിന്നും സഞ്ജയ് ദത്ത് സറീന വഹാബ് എന്നിവരും എത്തിയിരുന്നു. ഫെബ്രുവരി 14 വാലന്റെന്‍സ് ഡേയിലായിരുന്നു സയേഷയുമായുള്ള വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ ആര്യ സ്ഥിതീകരിച്ചത്.

ആര്യയുടെയും സയേഷയുടെയും വെഡ്ഡിംഗ് റിസപ്ഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഗോൾഡൻ ബ്ലൗസും ഗുജറാത്തി ട്രെഡീഷണൽ ഡിസൈനിലുള്ള റെഡ് സാരിയുമണിഞ്ഞ് അതിസുന്ദരിയായാണ് സയേഷ ചടങ്ങിനെത്തിയത്.

Read more: മച്ചാ, അടുത്തത് നിന്റെ ഊഴം; പ്രിയ കൂട്ടുകാരൻ വിശാലിനെ വിവാഹം ക്ഷണിച്ച് ആര്യ

‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. സൂര്യയുടെ പുതിയ ചിത്രം ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം2017 ല്‍ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Arya sayyesha wedding reception chennai photos