‘ബഡായി ബംഗ്ലാവ്’ എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് ആര്യ. മോഡൽ, അവതാരക, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട ആര്യ നല്ലൊരു നർത്തകി കൂടിയാണ്. ആര്യയുടെ ജന്മദിനമാണ് ഇന്ന്. പ്രിയാമണി, എലീന പടിക്കൽ തുടങ്ങി നിരവധി പേരാണ് ആര്യയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.
ആര്യയ്ക്ക് ഒപ്പമുള്ള ഒരു ഡാൻസ് ഓർമ പങ്കുവച്ചുകൊണ്ടാണ് പ്രിയാമണി ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിയായ ആര്യ വെസ്റ്റേൺ, സിനിമാറ്റിക്, സെമി ക്ലാസിക്കൽ എന്നിവ അഭ്യസിച്ചിട്ടുണ്ട്. സീരിയലുകളിലും സിനിമകളിലുമെല്ലാം അഭിനയിച്ചെങ്കിലും ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയാണ് ആര്യയെ ശ്രദ്ധേയയാക്കിയത്. കുഞ്ഞി രാമായണം, ഹണീബീ, പ്രേതം, പുണ്യാളൻ , അലമാര എന്നീ ചിത്രങ്ങളിലും ആര്യ അഭിനയിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു ആര്യ.
Read more: ബിഗ്ബോസ് തന്ന ഏറ്റവും വലിയ സമ്മാനം; ഫുക്രുവിന് പിറന്നാൾ മുത്തമേകി ആര്യ