Latest News

‘രാവണനെ’ അനശ്വരനാക്കിയ അരവിന്ദ് ത്രിവേദി അന്തരിച്ചു

ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ രാമായണം പരമ്പരയിലെ രാവണ വേഷമാണ് അരവിന്ദിനെ പ്രശസ്തനാക്കിയത്

arvind trivedi, arvind trivedi dies, അരവിന്ദ് ത്രിവേദി, arvind trivedi dead, arvind trivedi passes away, Ramayan, Ravan, ramayan Ravan dead, sunil lahri, arun govil, dipika chikhalia, Ramayan, Ramanand Sagar, ravana, arvind trivedi dead, raavan, ramayana

രാമായണം സീരിയലിൽ രാവണനെ അനശ്വരമാക്കിയ നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടന്റെ അന്ത്യം. 82 വയസ്സായിരുന്നു. ഏറെ വർഷങ്ങളായി വാർദ്ധക്യ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു അരവിന്ദ് ത്രിവേദി .

“ഏതാനും വർഷങ്ങളായി അരവിന്ദ് അങ്കിളിന്റെ ആരോഗ്യം വഷളായിരുന്നു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. 82 വയസ്സായിരുന്നു. മുംബൈ കാണ്ഡിവാലിയിലെ വീട്ടിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു മരണം,” മരണം സ്ഥിരീകരിച്ചു കൊണ്ട് ത്രിവേദിയുടെ മരുമകൻ കൗശഭ് ത്രിവേദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. നടന്റെ സംസ്കാരം കാണ്ഡിവാലിയിലെ ദഹാനുകർ വാഡി ശ്മശാനത്തിൽ ബുധനാഴ്ച പുലർച്ചെ നടന്നു.

1987ൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത രാമാനന്ദ് സാഗറിന്റെ രാമായണം പരമ്പരയിലെ രാവണ വേഷമാണ് അരവിന്ദിനെ പ്രശസ്തനാക്കിയത്. നൂറു കണക്കിന് ഗുജറാത്തി നാടകങ്ങളിലും ഗുജറാത്തി, ഹിന്ദി ഭാഷകളിലായി 300 ഓളം സിനിമകളിലും അരവിന്ദ് ത്രിവേദി അഭിനയിച്ചിട്ടുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ സബർകണ്ഠയിൽ നിന്നും ബിജെപിയ്ക്ക് വേണ്ടി മത്സരിച്ച അരവിന്ദ് ത്രിവേദി 1991 മുതൽ 1996 വരെ ലോക്‌സഭാംഗമായിരുന്നു. 2002 മുതൽ 2003 വരെ സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷന്റെ (CBFC) ആക്ടിംഗ് ചെയർമാനായും പ്രവർത്തിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാമായണം താരങ്ങളായ അരുൺ ഗോവിൽ, സുനിൽ ലാഹ്റി, ദീപിക ചിഖാലിയ എന്നിവർ താരത്തിന് അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

“ശ്രീ അരവിന്ദ് ത്രിവേദിയെ ഞങ്ങൾക്ക് നഷ്ടമായി. ഒരു അസാധാരണ നടൻ മാത്രമല്ല, പൊതുസേവനത്തിൽ അഭിനിവേശമുള്ള വ്യക്തി കൂടിയായിരുന്നു അദ്ദേഹം. രാമായണം ടിവി സീരിയലിലെ അദ്ദേഹത്തിന്റെ കഥാപാത്രം ഇന്ത്യൻ തലമുറ എന്നെന്നും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബങ്ങളെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി,” അനുശോചനക്കുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Arvind trivedi ramayan ravan dead

Next Story
ദുബായ് എക്സ്‌പോയിലും താരമായി ഐശ്വര്യ; ചിത്രങ്ങൾAishwarya, Aishwarya Rai Bachchan, ഐശ്വര്യ റായ് ബച്ചൻ, Aishwarya Rai, Aishwarya Rai Bachchan dubai, Expo 2020 Dubai, Expo 2020 Dubai aish, aish, ദുബായ് എക്സ്‌പോ 2020, Aishwarya dubai photos, Aishwarya Rai Bachchan latest photos
The moderation of comments is automated and not cleared manually by malayalam.indianexpress.com