scorecardresearch

18 മാസം തളർന്നു കിടന്നു, ശസ്ത്രക്രിയ വേണ്ടെന്ന് വെച്ചു; സ്ട്രോക്കിനെ അതിജീവിച്ചതിനെക്കുറിച്ച് അരവിന്ദ് സാമി

"അമിതമായ മരുന്നുകളുടെ ഉപയോഗം കാരണം എന്റെ തടി കൂടുകയും മുടി കൊഴിയുകയും ചെയ്തിരുന്നു""അമിതമായ മരുന്നുകളുടെ ഉപയോഗം കാരണം എന്റെ തടി കൂടുകയും മുടി കൊഴിയുകയും ചെയ്തിരുന്നു"

"അമിതമായ മരുന്നുകളുടെ ഉപയോഗം കാരണം എന്റെ തടി കൂടുകയും മുടി കൊഴിയുകയും ചെയ്തിരുന്നു""അമിതമായ മരുന്നുകളുടെ ഉപയോഗം കാരണം എന്റെ തടി കൂടുകയും മുടി കൊഴിയുകയും ചെയ്തിരുന്നു"

author-image
Entertainment Desk
New Update
Arvind Swamy

അരവിന്ദ് സ്വാമി

'റോജ', 'ബോംബെ' തുടങ്ങിയ ചിത്രങ്ങളിലൂടെ തൊണ്ണൂറുകളിൽ തന്നെ പാൻ-ഇന്ത്യൻ താരമായി മാറിയ നടനാണ് അരവിന്ദ് സ്വാമി. എന്നാൽ കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കെ 2005-ൽ നട്ടെല്ലിനേറ്റ ഒരു  പരിക്ക് അരവിന്ദ് സ്വാമിയെ ഭാഗികമായി തളർത്തിക്കളഞ്ഞു. ആ കാലഘട്ടത്തിലെ ശാരീരികവും മാനസികവുമായ പോരാട്ടങ്ങളെക്കുറിച്ച് മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ താരം മനസ്സ് തുറന്നു.

Advertisment

Also Read: കാമുകനുമായുള്ള വേർപിരിഞ്ഞു, ആക്‌സൈറ്റി മൂലം അഭിനയത്തിൽ നിന്ന് വിട്ടുനിന്നു: ശ്രുതി ഹാസൻ

വേദന നിറഞ്ഞ 18 മാസങ്ങൾ

പരുക്കിനെത്തുടർന്ന് ഏകദേശം ഒന്നര വർഷത്തോളം അരവിന്ദ് സ്വാമി കിടപ്പിലായിരുന്നു. ശസ്ത്രക്രിയ വേണ്ടെന്ന് അദ്ദേഹം സ്വയം തീരുമാനമെടുത്തതായിരുന്നു വേദന നീളാൻ കാരണം.

 "ഒരു വർഷവും ആറുമാസവും ഞാൻ കടുത്ത വേദന അനുഭവിച്ചു, എനിക്ക് നടക്കാൻ പോലും കഴിയുമായിരുന്നില്ല," അരവിന്ദ് സ്വാമി ഓർത്തെടുത്തു. ഒടുവിൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് താരം ഒരു ആയുർവേദ വൈദ്യനെ കാണുന്നത്.

Also Read: 44 വർഷം പഴക്കമുള്ളൊരു കല്യാണക്കുറിയും കല്യാണവും; ചിത്രത്തിലെ വരനെ മനസ്സിലായോ?

ആയുർവേദവും അത്ഭുതകരമായ മാറ്റവും

എപ്പോഴും അലോപ്പതിയിൽ വിശ്വസിക്കുന്നവർക്കിടയിൽ വളർന്നതുകൊണ്ട് ആയുർവേദത്തെക്കുറിച്ച് താൻ ആദ്യം  ചിന്തിച്ചിരുന്നില്ലെന്നും എന്നാൽ കേരളത്തിൽ നിന്നുള്ള ഒരു ആയുർവേദ വൈദ്യനെ കണ്ടത് ജീവിതം മാറ്റിമറിച്ചെന്നും അരവിന്ദ് സ്വാമി പറയുന്നു. 

"ചികിത്സ തുടങ്ങി വെറും മൂന്ന് ദിവസത്തിനുള്ളിൽ അദ്ദേഹം എന്നെ നടത്തിച്ചു. ആയുർവേദത്തിലെ പുരാതന വിജ്ഞാനം എനിക്ക് ഫലം നൽകി. ഇത് എന്റെ വ്യക്തിപരമായ അനുഭവമാണ്, എല്ലാവരും ഇതേ വഴി സ്വീകരിക്കണം എന്ന് ഞാൻ പറയുന്നില്ല. ഓരോരുത്തരും ഡോക്ടർമാരുടെ നിർദ്ദേശം പിന്തുടരുകയാണ് വേണ്ടത്," അരവിന്ദ് സ്വാമി പറഞ്ഞു.

Also Read: ഓട്ടോയിൽ വന്നിറങ്ങി മോഹൻലാലും യൂസഫലിയും; വീഡിയോ

മാനസിക പോരാട്ടം

ശാരീരിക വേദനയേക്കാൾ ഉപരി അതൊരു മാനസിക പോരാട്ടമായിരുന്നുവെന്ന് അരവിന്ദ് സ്വാമി പറയുന്നു. "എന്തുകൊണ്ട് എനിക്ക് ഇങ്ങനെ സംഭവിച്ചു?" എന്ന് ചിന്തിച്ചു വിഷമിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പകരം ചെസ്സ്, പസിലുകൾ, ബോർഡ് ഗെയിമുകൾ എന്നിവയിൽ മുഴുകി മനസ്സിനെ എപ്പോഴും ഉന്മേഷത്തോടെ നിലനിർത്താൻ ശ്രമിച്ചു.

Also Read: പൊതുവേദിയിൽ അതിഥിയായി കാവ്യ മാധവൻ, സിനിമയിലേക്ക് തിരികെ എത്തുമോ എന്ന് ആരാധകർ

മണിരത്നവും സിനിമയിലേക്കുള്ള മടങ്ങിവരവും

സിംഗിൾ ഫാദർ എന്ന നിലയിൽ മക്കളുടെ കാര്യങ്ങൾ നോക്കി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന സമയത്താണ് മണിരത്നം 'കടൽ' എന്ന ചിത്രവുമായി അരവിന്ദ് സ്വാമിയെ സമീപിക്കുന്നത്. 

"13 വർഷമായി ഞാൻ സിനിമ ചെയ്തിരുന്നില്ല. അമിതമായ മരുന്നുകളുടെ ഉപയോഗം കാരണം എന്റെ തടി കൂടുകയും മുടി കൊഴിയുകയും ചെയ്തിരുന്നു. അഭിനയിക്കാൻ ഞാൻ ശാരീരികമായി തയ്യാറായിരുന്നില്ല," അരവിന്ദ് സാമി പറഞ്ഞു.

എന്നാൽ മണിരത്നത്തിന്റെ നിർബന്ധത്തിന് വഴങ്ങി തയ്യാറെടുപ്പുകൾ നടത്തി അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തി. ചിത്രം സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും അരവിന്ദ് സാമി എന്ന നടന്റെ ഗംഭീരമായ രണ്ടാം വരവിന് അത് വഴിയൊരുക്കി.

'ഗാന്ധി ടോക്സ്' എന്ന ചിത്രമാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Also Read: അനു സിതാരയുടെ ഡാൻസ് സ്കൂൾ സന്ദർശിച്ച് കാവ്യ മാധവൻ; വീഡിയോ

Aravind Swamy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: