scorecardresearch
Latest News

ജയലളിത ജീവചരിത്ര സിനിമയില്‍ എം ജി ആറായി അരവിന്ദ് സ്വാമി

ഹിന്ദിയിലെ പ്രാഗത്ഭ്യം കൂടി കണക്കിലെടുത്താണ് അരവിന്ദ് സ്വാമിയെ ഈ വേഷത്തിലേക്ക് തെരഞ്ഞെടുത്തത് എന്ന് ചിത്രത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു

ജയലളിത ജീവചരിത്ര സിനിമയില്‍ എം ജി ആറായി അരവിന്ദ് സ്വാമി

തമിഴ്നാട് മുന്മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയില്‍  എം ജി രാമചന്ദ്രന്റെ വേഷത്തില്‍ അരവിന്ദ് സ്വാമി എത്തുന്നു.  ‘തമിഴില്‍ ‘തലൈവി’ എന്നും ഹിന്ദിയില്‍ ‘ജയ’ എന്നും പേരിട്ടിരിക്കുന്ന ഈ ദ്വിഭാഷ ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ്‌ ആണ്.  കങ്കണ രണൌത് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ഹിന്ദിയിലെ പ്രാഗത്ഭ്യം കൂടി കണക്കിലെടുത്താണ് അരവിന്ദ് സ്വാമിയെ ഈ വേഷത്തിലേക്ക് തെരഞ്ഞെടുത്തത് എന്ന് ചിത്രത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

‘ബാഹുബലി’ എഴുതിയ വിജയേന്ദ്ര പ്രസാദ്‌ ആണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.  നിര്‍മ്മാണം. വിഷ്ണു വര്‍ദ്ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ്. നീരവ് ഷാ ഛായാഗ്രഹണവും ജി വി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്.

Read in English: Arvind Swami to play MG Ramachandran in Jayalalithaa biopic

‘മണികർണിക: ദ ക്യൂൻസ് ഓഫ് ഝാൻസി’യെന്ന ഐതിഹാസിക ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയാണ് മുൻ തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കാൻ കങ്കണ ഒരുങ്ങുന്നത്. ‘തലൈവി’ എന്ന ഈ ചിത്രം നൂറു ശതമാനവും ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്നതാണെന്നും അതിനായി ജയലളിതയുടെ അനന്തരവൻ ദീപകിൽ നിന്നും തങ്ങൾ എൻഒസി സർട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടുണ്ടെന്നും അണിയറപ്രവർത്തകർ പറയുന്നു.

ഒരു മുഖ്യധാരസിനിമയ്ക്ക് ഇണങ്ങിയ മികച്ചൊരു ആശയമാണ് ജയലളിതയുടെ ജീവിതമെന്നും ഈ പ്രൊജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നുമായിരുന്നു ചിത്രത്തെ കുറിച്ച് കങ്കണയുടെ പ്രതികരണം.

“ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയകഥകളിൽ ഒന്നാണ് ജയലളിതജിയുടേത്. സൂപ്പർ സ്റ്റാറായിരുന്ന അവർ ശ്രദ്ധേയയായ രാഷ്ട്രീയബിംബമായി മാറി. മുഖ്യധാരാ സിനിമയ്ക്ക് ഇണങ്ങിയ മികച്ച ആശയമാണ് അവരുടെ ജീവിതം,” കങ്കണ പറഞ്ഞു.

Read more: തലൈവിയാവാൻ ഒരുങ്ങി കങ്കണ റണാവത്

അതേ സമയം, ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സംവിധായകൻ മിഷ്കിന്റെ അസിസ്റ്റന്റായിരുന്ന പ്രിയദർശിനി സംവിധാനം ചെയ്യുന്ന ‘ദി അയേൺ ലേഡി’. ചിത്രത്തിൽ നിത്യമേനോനാണ് ജയലളിതയെ അവതരിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Arvind swami to play mg ramachandran in jayalalithaa biopic kangana ranaut