അഥിതി ബാലന്‍, ലക്ഷ്മി ഗോപാലസ്വാമി, ശ്വേതാ ശേഖര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ പ്രഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന അരുവി എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഈ മാസം 15ന് ചിത്രം തിയെറ്ററുകളിലെത്തും.

എസ്ആര്‍ പ്രകാശ്ബാബു, എസ്ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. മുഖ്യകഥാപാത്രമായി എത്തുന്ന അതിഥി ബാലന്റെ ആദ്യ ചിത്രമാണ് അരുവി. മറ്റൊരു മുഖ്യ കഥാപാത്രമായെത്തുന്ന ശ്വേതാ ശേഖര്‍ ഗായിക, ഡാന്‍സര്‍, തിയെറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നിവയില്‍ കഴിവു തെളിയിച്ച ആളാണ്..

അരുവി ഒരു സാധാരണ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമല്ല. സമൂഹത്തിന്റെ തന്നെ പ്രതിഫലനമാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് മികച്ച കാഴ്ചാനുഭവമായിരിക്കും.-ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ പ്രഭു വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ