പ്രേക്ഷകരുടെ​ ഉള്ളുപൊള്ളിച്ച തമിഴ് ചിത്രമായിരുന്നു ‘അരുവി’. എയ്സ്ഡ്സ് ബാധിതയായ അരുവി എന്ന പെൺകുട്ടിയുടെ ജീവിതകഥ പറഞ്ഞുകൊണ്ട് ആദ്യ ചിത്രത്തിലൂടെ തന്നെ തമിഴകത്ത് തന്റെ കയ്യൊപ്പ് ചാർത്തുകയായിരുന്നു അരുണ്‍ പ്രഭു പുരുഷോത്തമന്‍ എന്ന പുതുമുഖ സംവിധായകന്‍. ‘അരുവി’ എന്ന അതിശക്തമായ സ്ത്രീപക്ഷ സിനിമയ്ക്കു ശേഷം സംവിധായകൻ അരുൺ പ്രഭു പുരുഷോത്തമൻ തന്റെ അടുത്തചിത്രവുമായി എത്തുകയാണ്. 90 വയസ്സുകാരനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘യാസ്’ എന്ന ചിത്രത്തിൽ എസ് എൻ ഭട്ട് ആണ് പ്രധാന വേഷത്തിലെത്തുന്നത്.

സംവിധായകൻ അരുണ്‍ പ്രഭു പുരുഷോത്തമന്‍

തന്റെ ബംഗ്ലാവിൽ നിന്നും പുറത്തുവരാൻ മടിക്കുന്ന ഒരു തൊണ്ണൂറുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഏതാനും ചെറുപ്പക്കാർ ആ ബംഗ്ലാവിലേക്ക് പ്രവേശിക്കുന്നതോടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചുമാണ് സിനിമ പറയുന്നത്. ബാലു മഹേന്ദ്രയുടെ ‘മൂന്ന്രാം പിറൈ’യിലൂടെ അരങ്ങേറ്റം കുറിച്ച എസ് എൻ ബട്ട് ‘കാട്രിൻമൊഴി’, ‘മദ്രാസപ്പട്ടണം’, ‘തിരുമണം എന്നും നിക്കാഹ്’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

24 എഎം സ്റ്റുഡിയോസിന്റെ ബാനറിൽ ആർഡി രാജയാണ് ചിത്രം നിർമ്മിക്കുന്നത്. ‘അരുവി’യ്ക്ക് മുൻപു തന്നെ അരുൺ പൂർത്തിയാക്കിയ തിരക്കഥയാണ് ‘യാസി’ന്റെ​ എന്നാണ് സംവിധായകനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ആഗസ്തിൽ റിലീസ് പ്ലാൻ ചെയ്താണ് ചിത്രത്തിന്റെ ജോലികൾ പുരോഗമിക്കുന്നത്.

Read more: നടപ്പുശീലങ്ങളുടെ കരണത്തടിക്കുന്നവര്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook