scorecardresearch
Latest News

നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാവുന്നു; ചിത്രങ്ങൾ, വീഡിയോ

സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ.

Sreevidhya

ഫ്ളവേഴ്‌സിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരം വിവാഹിതയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവാഹ നിശ്ചയ ചിത്രങ്ങൾ ശ്രീവിദ്യ പങ്കുവച്ചിട്ടുണ്ട്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. തന്റെ പ്രിതമനെ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ ശ്രീവിദ്യ പരിചയപ്പെടുത്തിയിരുന്നു.

യൂട്യൂബ് ചാനലിലൂടെ പ്രണയകഥ പറയുന്നതിനൊപ്പം പ്രീ എങ്കേജ്‌മെന്റ് ടീസറും ശ്രീവിദ്യ പങ്കുവച്ചു.

ആറു വർഷത്തെ പ്രണയമാണ് ഇപ്പോൾ വിവാഹത്തിൽ കൊണ്ടെത്തിച്ചതെന്ന് ശ്രീവിദ്യ പറയുന്നു. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ പ്രിയതമൻ. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം.കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. തങ്ങളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ പ്രണയത്തിലാണെന്ന കാര്യം അറിയാമായിരുന്നെന്ന് ഇരുവരും പറയുന്നുണ്ട്.

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ ആണ് ശ്രീവിദ്യയുടെ പുതിയ ചിത്രം. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള 251 ആണ് രാഹുൽ അടുത്ത സംവിധാനം ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Artist sreevidhya mullachery engaged to director rahul ramachandran