scorecardresearch

ഇഷാനിയുടെ ഹാലോവിന്‍ മേക്കോവര്‍ ഞെട്ടിച്ചു; പ്രശംസിച്ച് അഹാനയും ദിയയും

ഹാലോവിന്‍ ആഘോഷത്തിന്റെ ഭാഗമായി ഇഷാനി ചെയ്ത മേക്കോവര്‍ ലുക്ക് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്

ഇഷാനിയുടെ ഹാലോവിന്‍ മേക്കോവര്‍ ഞെട്ടിച്ചു; പ്രശംസിച്ച് അഹാനയും ദിയയും

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് നടന്‍ കൃഷ്ണകുമാറിന്റേത്. തമ്മില്‍ അധികം പ്രായവ്യത്യാസമില്ലാത്ത പെണ്‍ക്കുട്ടികള്‍, മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനും അമ്മയും. പാട്ടും ചിരിയും ഡാന്‍സും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ കുടുംബം. നാലു പെണ്‍ക്കുട്ടികളുടെ അച്ഛനായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

കൃഷ്ണ കുടുംബത്തിലെ മൂന്നാമത്തെ മകള്‍ ഇഷാനിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.ഹാലോവിന്‍ ആഘോഷത്തിന്റെ ഭാഗമായി ഇഷാനി ചെയ്ത മേക്കോവര്‍ ലുക്ക് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ശരീരത്തില്‍ നിന്ന് ചോരയൊലിച്ചു നില്‍ക്കുന്ന ഡെഡ് നേഴ്‌സായാണ് ഇഷാനി എത്തിയിരിക്കുന്നത്. സഹോദരിമാരായ അഹാനയും, ദിയയും ഇഷാനിയെ പ്രശംസിച്ചു കൊണ്ട് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ‘ഡെഡിക്കേഷന്‍ ലെവല്‍’ എന്നാണ് ഇരുവരും ചിത്രത്തിനു നല്‍കിയ കമന്റ്. അനവധി ആരാധകരും ഇഷാനിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തു വന്നിട്ടുണ്ട്.

വണ്‍ എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കാലെടുത്തു വച്ച ഇഷാനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ്. ഫിറ്റ്‌നസില്‍ താത്പാര്യമുളള ഇഷാനി ഇടയ്ക്ക് വര്‍ക്കൗട്ട് വീഡിയോസ് ഷെയര്‍ ചെയ്ത് ശ്രദ്ധ നേടാറുണ്ട്.ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ വീഡിയോകള്‍ ഉള്‍പ്പെടുത്തി കൊണ്ടുളള ഒരു യൂട്യൂബ് ചാനലും ഇഷാനിയ്ക്കും സ്വന്തമായുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Artist ishaani krishna shares halloween photoshoot praises sister ahaana krishna