ജനപ്രീതിയുടെ കാര്യത്തില്‍ സീരിയലുകളുടെ ചരിത്രത്തില്‍ ഉപ്പും മുളകിനോട് കിടപിടിയ്ക്കാന്‍ മറ്റൊരു പരമ്പരയില്ലെന്ന് തറപ്പിച്ച് പറയാം. ബാലുവും നീലിമയും മക്കളുമെല്ലാം ഇന്ന് ഓരോ മലയാളി വീട്ടിലെ അംഗങ്ങളാണ്. സ്വന്തം വീട്ടിലെ രംഗങ്ങള്‍ സ്‌ക്രീനില്‍ കാണുന്നത് പോലെയാണ് ഉപ്പും മുളകും നല്‍കുന്ന അനുഭവം.

ഓരോ കഥാപാത്രങ്ങളുടെ പ്രേക്ഷകരുടെ മനസില്‍ അത്രമേല്‍ ആഴത്തില്‍ പതിഞ്ഞതാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ഓരോ കഥാപാത്രങ്ങള്‍ക്കും ഫാന്‍സ് അസോസിയേഷന്‍ വരെയുണ്ട്. ആരാധകര്‍ക്ക് സീരിയലിനോടുളള സ്‌നേഹത്തിന് ഉദാഹരണമിതാ, സീരിയലിലെ നീലുവമ്മയുടെ അമ്പരപ്പിക്കുന്ന പെന്‍സില്‍ ഡ്രോയിങ്ങുമായി ഞെട്ടിച്ചിരിക്കുകയാണ് കലാകാരന്‍.

Read More: Uppum Mulakum Onam Episode: കസവ് സാരിയില്‍ സുന്ദരിയായി നീലുവമ്മ: വൈറലായി ‘ഉപ്പും മുളകും’ ലൊക്കേഷന്‍ ചിത്രം
രമേശ് ആര്‍ട്‌സ് എന്ന കലാകാരനാണ് താന്‍ വരച്ച നീലിമയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. നീലുവെന്ന അമ്മയുടെ സ്‌നേഹവും മാതൃഭാവവുമെല്ലാം രമേശ് വരകളിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നു. ചിത്രം സീരിയലിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook