scorecardresearch
Latest News

‘ആ വാര്‍ത്തയുമായി എനിക്കു യാതൊരു ബന്ധവുമില്ല’,വ്യാജ മെസേജിനെതിരെ നടി ദിവ്യ എം നായര്‍

സൈബര്‍ സെല്ലില്‍ ഇതു സംബന്ധിച്ച് ദിവ്യ പരാതി നല്‍കിയിട്ടുണ്ട്

‘ആ വാര്‍ത്തയുമായി എനിക്കു യാതൊരു ബന്ധവുമില്ല’,വ്യാജ മെസേജിനെതിരെ നടി ദിവ്യ എം നായര്‍

നടി, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ്‌ എന്നീ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് ദിവ്യ എം നായര്‍. തന്റെ പേരില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ് ദിവ്യ ഇപ്പോള്‍. സൈബര്‍ സെല്ലില്‍, ഡെപ്യൂട്ടി കമ്മീഷ്ണര്‍, എസ് എച്ച് ഒ എന്നിവര്‍ക്കു ദിവ്യ പരാതിയും നല്‍കിയിട്ടുണ്ട്.

‘കഴിഞ്ഞ ദിവസം എന്റെ ചിത്രത്തിനു താഴെ വ്യാജ വാര്‍ത്ത എഴുതിയുളള ഒരു ഫൊട്ടൊ കാണാനിടയായി. അപ്പോള്‍ തന്നെ ഞാന്‍ പോലീസില്‍ പരാതി നല്‍കി. സത്യാവസ്ഥ മനസ്സിലാക്കിയ അവര്‍ ഇനിയും ഇതു പോലെ ആവര്‍ത്തിച്ചാല്‍ നടുപടി സ്വീകരിക്കുമെന്നു അറിയിച്ചു’ ദിവ്യ പറഞ്ഞു. വാര്‍ത്തയുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും തന്നെ തരം താഴ്ത്തുവാനായി ആരോ മനപൂര്‍വ്വം ചെയ്തതാണെന്നും ദിവ്യ പറയുന്നു.

‘വാര്‍ത്തകളുടെ വിശ്വാസ്യത അന്വേഷിക്കാതെ ആരും സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ കൈമാറരുത്. സ്വന്തം അനുഭവത്തില്‍ വന്നാല്‍ മാത്രമെ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുകയുളളൂ’ ദിവ്യ കൂട്ടിച്ചേര്‍ത്തു.ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ് എന്നിവയിലൂടെയാണ്‌ ദിവ്യയെപ്പറ്റിയുളള വ്യാജ വാര്‍ത്ത പ്രചരിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Artist divya m nair talks about the fake news goes viral on social media