scorecardresearch
Latest News

നടി ചന്ദ്ര ലക്ഷ്മണ്‍ അമ്മയായി

സോഷ്യല്‍ മീഡിയയില്‍ സജീവമായ ചന്ദ്ര സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്

നടി ചന്ദ്ര ലക്ഷ്മണ്‍ അമ്മയായി

ചക്രം, ബോയ് ഫ്രെണ്ട്, പച്ചകുതിര, കാക്കി തുടങ്ങിയ ചിത്രങ്ങിലൂടെ മലയാളികള്‍ക്കു സുപരിചിതയായി മാറിയ താരമാണ് ചന്ദ്ര ലക്ഷ്മണ്‍. തമിഴ് സിനിമയിലൂടെയാണ് ചന്ദ്ര അഭിനയ ലോകത്തെത്തുന്നത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയിലും ഏറെ സ്വീകാര്യത നേടിയ ചന്ദ്ര സ്വന്തം സുജാത, മേഘം തുടങ്ങിയ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ചന്ദ്ര സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. താന്‍ ഒരു അമ്മായായിരിക്കുന്നു എന്ന വിശേഷമാണ് ചന്ദ്ര പറയുന്നത്. ‘ ആണ്‍കുട്ടിയാണ്. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച മാതാപിതാക്കള്‍, സുഹൃത്തുക്കള്‍, ആരാധകര്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു’ ചന്ദ്ര കുറിച്ചു. കുഞ്ഞിന്റെ കൈ തന്റെയും ഭര്‍ത്താവും നടനുമായ ടോഷ് ക്രിസ്റ്റിയുടെയും കൈകളില്‍ ചേര്‍ത്തുവച്ചിരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ഗായിക മഞ്ജരി, നടിമാരായ രാധിക, കനിഹ, മീര കൃഷ്ണ എന്നിവര്‍ ചന്ദ്രയ്ക്കു ആശംസകളുമായി എത്തിയിട്ടുണ്ട്. ചന്ദ്രയുടെ വളകാപ്പ് ചടങ്ങിനോടു ബന്ധപ്പെട്ടു പകര്‍ത്തിയ ചിത്രങ്ങള്‍ വൈറലായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Artist chandra lakshman gave birth to a baby boy share photo with husdand tosh christy