നാലു നായികമാർ, നാലു കഥകൾ, നാലു വ്യത്യസ്ത ലുക്കുകൾ.. ദുൽഖർ സൽമാന്റെ ‘സോളോ’ ഇതാണ്. ബിജോയ് നമ്പ്യാരും ദുൽഖറും ആദ്യമായി ഒന്നിക്കുന്ന ചിത്രം നാലു വ്യത്യസ്ത കഥകളാണ് പറയുന്നത്. മലയാളം, തമിഴ് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ദുൽഖറിന്റെ പിറന്നാളായ ജൂലൈ 28 ന് സോളോയുടെ ആദ്യ പോസ്റ്റർ പുറത്തുവന്നിരുന്നു. ദുൽഖറിന്റ നാലു ലുക്കുകളോടു കൂടിയ പോസ്റ്ററാണ് പുറത്തുവന്നത്. അന്നേ ദിവസം തന്നെ ചിത്രത്തിന്റെ ടീസറും പുറത്തുവന്നിരുന്നു.

ചിത്രത്തിൽ നാലു നായികമാരാണുളളത്. ആർതി വെങ്കിടേഷ്, സായി ധൻസിക, ശ്രുതി ഹരിഹരൻ, നേഹ ശർമ എന്നിവരാണ് ദുൽഖറിന്റെ നായികമാരായെത്തുന്നത്. ദുൽഖർ ചിത്രത്തിൽ നാലു നായികമാർ ആദ്യമായാണ്.

ആർതി വെങ്കിടേഷ്
സോളോയിലൂടെ അഭിനയരംഗത്തേക്ക് കടക്കുകയാണ് ആർതി വെങ്കിടേഷ്. ഒരു മോഡലാണ്. ചില പരസ്യ ചിത്രങ്ങളിൽ ആർതി അഭിനയിച്ചിട്ടുണ്ട്.

സായി ധൻസിക
തമിഴ് നടിയാണ് സായി ധൻസിക. കബാലിയിൽ രജനീകാന്തിന്റെ മകളായി അഭിനയിച്ചത് സായി ധൻസികയാണ്.

ശ്രുതി ഹരിഹരൻ
തമിഴ്, കന്നഡ ചിത്രങ്ങളിൽ ശ്രുതി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ 2012 ല്‍ പുറത്തിറങ്ങിയ സിനിമാ കമ്പനി എന്ന ചിത്രത്തില്‍ ശ്രുതി അഭിനയിച്ചിട്ടുണ്ട്. 5 വർഷങ്ങൾക്ക്ശേഷം വീണ്ടും ശ്രുതി അഭിനയിക്കുന്ന മലയാള ചിത്രമാണ് സോളോ.

നേഹ ശർമ
ബോളിവുഡ് നടിയാണ് നേഹ ശർമ. തും ബിൻ 2, മുബാരക്കൻ, യംല പഗല ദീവാന എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ