scorecardresearch

കലാസംവിധായകന്‍ മിലന്‍ ഫെര്‍നാണ്ടസ് അന്തരിച്ചു, മരണം അജിത്‌ ചിത്രത്തിന്‍റെ വിദേശചിത്രീകരണത്തിനിടെ

ഇന്ന് രാവിലെയായിരുന്നു അന്ത്യം, അസര്‍ബൈജാനില്‍ അജിതിന്റെ 'വിടാമുയര്‍ച്ചി'യുടെ ചിത്രീകരണത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു

ഇന്ന് രാവിലെയായിരുന്നു അന്ത്യം, അസര്‍ബൈജാനില്‍ അജിതിന്റെ 'വിടാമുയര്‍ച്ചി'യുടെ ചിത്രീകരണത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
milan fernandez, art director, ajith kumar, jayam ravi, prem kumar, milan fernandez death, milan death

സൂര്യ, അജിത്‌ എന്നിവര്‍ക്കൊപ്പം മിലാന്‍ ഫെര്‍നാണ്ടസ്

കലാസംവിധായകൻ മിലൻ ഫെർണാണ്ടസ് ഹൃദയാഘാതത്തെ തുടർന്ന് അസർബൈജാനിൽ അന്തരിച്ചു. അജിതിന്‍റെ 'വിടാമുയര്‍ച്ചി'യുടെ ചിത്രീകരണത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു

Advertisment

'ഞായറാഴ്ച രാവിലെയാണ് മിലൻ നെഞ്ചു വേദന അനുഭവപ്പെട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മിലൻ മരിച്ചു.

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയര്‍ച്ചി' നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസാണ്. നിർമ്മാതാക്കളും സോഷ്യൽ മീഡിയയിലൂടെ മിലന്‍റെ മരണം സ്ഥിരീകരിച്ചു. 50 വയസ്സുള്ള മിലന് ഭാര്യയും മകനുമുണ്ട്.

Advertisment

ഇൻഡസ്ട്രിയിലുടനീളമുള്ള താരങ്ങൾ മിലന്‍റെ അകല വിഗോയത്തില്‍ അനുശോചിച്ചു. നടൻ പ്രേം കുമാർ എഴുതി, 'കലാസംവിധായകൻ #മിലൻ സാർ ഇനിയില്ല. വളരെ ശാന്തനായ വ്യക്തി, 'തുനിവി'ലാണ് എനിക്ക് അദ്ദേഹത്തെ അറിയാവുന്നത്. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്‍റെ ഹൃദയംഗമമായ അനുശോചനം.'

ജയം രവിയും ദുഃഖം രേഖപ്പെടുത്തി, 'ആർട്ട് ഡയറക്ടർ മിലന്റെ മരണവാർത്ത കേട്ട് ഞെട്ടിപ്പോയി. പ്രയാസകരമായ ഈ സമയത്ത് അദ്ദേഹത്തിന്‍റെ കുടുംബത്തോട് എന്‍റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.'

2012-ൽ 'പത്മശ്രീ ഭരത് സരോജ് കുമാർ' എന്ന കോമഡി ചിത്രത്തിലൂടെ മിലൻ മലയാള സിനിമയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂര്യ, ദിഷാ പടാനി, ബോബി ഡിയോൾ, യോഗി ബാബു, തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന സംവിധായകൻ ശിവയുടെ ആക്ഷൻ പായ്ക്ക്ഡ് തമിഴ് ചിത്രമായ 'കങ്കുവ'യാണ് അദ്ദേഹത്തിന്‍റെ അവസാന ചിത്രം. ഈ ചിത്രം 2024ൽ തിയേറ്ററുകളിൽ എത്തും.

Ajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: