ബാഹുബലി 2 ചിത്രം കണ്ട നിരവധി പ്രമുഖരാണ് സംവിധായകൻ എസ്.എസ്.രാജമൗലിയെയും നടൻ പ്രഭാസിനെയും അഭിനന്ദിച്ചത്. അവരിൽ ഇതാ ഒരാൾ കൂടി. മുതൽവൻ, ജെന്റിൽമാൻ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തെ മുൻനിര നടന്മാരിൽ ഒരാളായി മാറിയ നടൻ അർജുൻ ആണ് പ്രഭാസിനെ അഭിനന്ദിച്ചത്. ഇതിനോടൊപ്പം ബാഹുബലി ചിത്രീകരണ സമയത്തെ ചില ചിത്രങ്ങളും അർജുൻ പങ്കുവച്ചിട്ടുണ്ട്.

അർജുന്റെ മകൾ ഐശ്വര്യ അർജുനും ഒരു ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രഭാസ്, അനുഷ്ക, സംവിധായകൻ എസ്.എസ്.രാജമൗലി എന്നിവരും ഉണ്ട്. വൻ വിജയം നേടിയ ബാഹുബലി 2 വിലെ എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനമെന്നും ഐശ്വര്യ ട്വിറ്ററിൽ എഴുതിയിട്ടുണ്ട്. ഏപ്രിൽ 28 ന് റിലീസ് ചെയ്ത ബാഹുബലി 2 ചിത്രത്തിന് ഇന്ത്യയിൽനിന്നും വിദേശത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഇതിനോടകം ചിത്രം 1000 കോടി നേടിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ ബോക്സ്ഓഫിസ് കളക്ഷൻ 1500 കോടി കടക്കുമെന്നാണ് കരുതുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ