ഭാര്യയ്ക്കും മക്കൾക്കുമൊപ്പം 34-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് അർജുൻ. വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്കൊപ്പമുള്ള പഴയൊരു ഫൊട്ടോ ഇൻസ്റ്റഗ്രാമിൽ നടൻ ഷെയർ ചെയ്തിട്ടുണ്ട്. നിന്നോടൊപ്പമുള്ള ജീവിതം എപ്പോഴും മനോഹരമാണെന്നും അർജുൻ എഴുതിയിട്ടുണ്ട്.
അർജുന്റെ മകളും നടിയുമായ ഐശ്വര്യയും അച്ഛനും അമ്മയ്ക്കും വിവാഹ വാർഷികാശംസകൾ നേർന്നിട്ടുണ്ട്. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും ഐശ്വര്യ ഷെയർ ചെയ്തിട്ടുണ്ട്.
1988 ലാണ് അർജനും കന്നഡ നടൻ രാജേഷിന്റെ മകൾ നിവേദിതയും വിവാഹിതരാവുന്നത്. നിവേദിത 1986 ൽ പുറത്തിറങ്ങിയ കന്നഡ സിനിമ ‘രാധ സപ്തമി’യിൽ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ, അഞ്ജന എന്നീ രണ്ടു മക്കളാണ് ഇവർക്കുള്ളത്.
കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് അർജുൻ. തെലുങ്കിൽ രവി തേജ നായകനാവുന്ന ‘ഖിലാഡി’ ആണ് അർജുന്റേതായി റിലീസിനൊരുങ്ങുന്ന സിനിമ. വരുൺ തേജ് നായകനാവുന്ന ‘ഗാനി’ എന്ന തെലുങ്ക് സിനിമയിലും അർജുൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ സിനിമയിലും അർജുൻ അഭിനയിക്കുന്നുണ്ട്.
Read More: പ്രിയപ്പെട്ടവനൊപ്പം മാലിദ്വീപിൽ; ചിത്രങ്ങളുമായി റെബ മോണിക്ക ജോൺ