scorecardresearch

നടി ഐശ്വര്യ അർജുനും നടൻ ഉമാപതി രാമയ്യയും വിവാഹിതയാവുന്നു; വിവാഹനിശ്ചയ ചിത്രങ്ങൾ

ആക്ഷൻ കിംഗ് അർജുൻ സർജയുടെ മകൾ ഐശ്വര്യയും നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയും തമ്മിലുള്ള വിവാഹ നിശ്ചയം ചെന്നൈയിൽ നടന്നു

ആക്ഷൻ കിംഗ് അർജുൻ സർജയുടെ മകൾ ഐശ്വര്യയും നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയും തമ്മിലുള്ള വിവാഹ നിശ്ചയം ചെന്നൈയിൽ നടന്നു

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aishwarya Arjun | Aishwarya Arjun engagement photos | Arjun Sarja daughter Aishwarya Arjun engagement photos | Umapathy Ramaiah Aishwarya Arjun engagement photos

ഐശ്വര്യയും ഉമാപതി രാമയ്യയും വിവാഹ നിശ്ചയവേളയിൽ

ആക്ഷൻ കിംഗ് അർജുൻ സർജയുടെ മകൾ ഐശ്വര്യയും നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയുടെയും വിവാഹ നിശ്ചയം ചെന്നൈയിൽ നടന്നു. ഐശ്വര്യ അർജുനും ഉമാപതിയും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉമാപതി രാമയ്യ നടൻ എന്നതിനൊപ്പം തന്നെ ഡാൻസർ, കൊറിയോഗ്രാഫർ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ആയോധന കലയിലും പ്രാവിണ്യം നേടിയിട്ടുണ്ട്.

Advertisment

വിവാഹനിശ്ചയത്തിൽ നിന്നുള്ള ചിത്രങ്ങൾ ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു. ഒക്ടോബർ 27 വെള്ളിയാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ് നടന്നത്.

ഔദ്യോഗിക വിവാഹ നിശ്ചയത്തിന് മുമ്പുതന്നെ ഐശ്വര്യയുടെയും ഉമാപതിയുടെയും പ്രണയം ചർച്ചയായിരുന്നു. അർജുൻ സർജയും തമ്പി രാമയ്യയും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളത്.

Advertisment

അർജുൻ സർജയ്ക്കും മുൻകാല നടി നിവേദിതയ്ക്കും രണ്ടുമക്കളാണുള്ളത്, ഐശ്വര്യയും അഞ്ജനയും. 2013ൽ ഐശ്വര്യ അർജുനും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. 2017-ൽ പുറത്തിറങ്ങിയ അടഗപ്പട്ടത്ത് മഗജനങ്ങളേ എന്ന ചിത്രത്തിലാണ് ഉമാപതി ആദ്യമായി അഭിനയിച്ചത്.

Actress Actor Wedding

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: