തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അര്‍ജുന്‍ സര്‍ജയ്‌ക്കെതിരെ കഴിഞ്ഞദിവസമാണ് നടി ശ്രുതി ഹരിഹരന്‍ മീടൂ ആരോപണം ഉന്നയിച്ചത്. 2016ല്‍ വിസ്മയ എന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച് അര്‍ജുന്‍ തന്നോട് മോശമായി പെരുമാറി എന്നാണ് ശ്രുതി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ അര്‍ജുന്‍ ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്. താന്‍ ദശാബ്ദങ്ങളായി സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന ആളാണെന്നും 60-70ഓളം നടിമാര്‍ക്കൊപ്പം ഇക്കണ്ട വര്‍ഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും അവരാരും തന്നെക്കുറിച്ച് ഇത്തരമൊരു പരാതി പറഞ്ഞിട്ടില്ലെന്നും അര്‍ജുന്‍ വ്യക്തമാക്കി. മാത്രമല്ല, ഈ നടിമാരെല്ലാമായി തനിക്ക് ഇപ്പോളും അടുത്ത സൗഹൃദമുണ്ടെന്നും ന്യൂസ്9നോട് അര്‍ജുന്‍ പറഞ്ഞു.

Read More: #MeToo: പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സ്ത്രീകളുടെ കമ്മിറ്റി തുടങ്ങുമെന്ന് വിശാല്‍

എല്ലാ വിമര്‍ശനങ്ങള്‍ക്കും പിന്തിരിപ്പിക്കലുകള്‍ക്കും ഭീഷണികള്‍ക്കും സ്ത്രീവിരുദ്ധതയ്ക്കും അപ്പുറം അതിനെയെല്ലാം അവഗണിച്ച് താന്‍ തന്റെ അനുഭവം പങ്കുവയ്ക്കുകയാണെന്നും ഇതൊരു വലിയ മാറ്റത്തിന്റെ സമയത്താണെന്നും പറഞ്ഞുകൊണ്ടായാരിുന്നു ശ്രുതി തന്റെ അനുഭവം പങ്കുവച്ചത്. സ്ത്രീകല്‍ ജോലിസ്ഥലത്ത് ലൈംഗിക ചൂഷണം നേരിടാന്‍ തുടങ്ങിയിട്ട് കാലങ്ങളായെന്നും ഈ തുറന്നു പറച്ചിലുകള്‍ അവരെ കൂടുതല്‍ ശാക്തീകരിക്കുമെന്നും ശ്രുതി അഭിപ്രായപ്പെട്ടു.

Read More: #MeToo: സ്ത്രീകളുടെ പോരാട്ടങ്ങളെ തോൽപ്പിക്കരുത്, എനിക്കും പറയാനുണ്ട്: ഖുശ്ബു

ശാരീരികമായും മാനസികമായും ഭീതിയുണ്ടാക്കുന്ന എല്ലാതരം അവസ്ഥകളില്‍ നിന്നും എപ്പോളും രക്ഷപ്പെടാനുള്ള ഭാഗ്യം തനിക്കുണ്ടായിട്ടുണ്ടെന്നും എന്നാല്‍ 2016ല്‍ അര്‍ജുന്റെ ഭാഗത്തുനിന്നുണ്ടായ ഈ അനുഭവത്തില്‍ നിന്നും മാനസികമായി പുറത്തുവരാന്‍ ഏറെ സമയമെടുത്തുവെന്നും ശ്രുതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook