നിര്‍മ്മാതാക്കള്‍ക്ക് അതൃപ്തി; അര്‍ജുന്‍ റെഡ്ഢിയുടെ തമിഴ് പതിപ്പ് വീണ്ടും ചിത്രീകരിക്കും

ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നുകൂടെ ചിത്രീകരിക്കാനാണ് തീരുമാനം

തമിഴ് ചലച്ചിത്ര താരം വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിനായി ഇനിയും കാത്തിരിക്കണം. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലാണ് ധ്രുവ് അഭിനയിക്കുന്നത്. വര്‍മ എന്ന് പേരിട്ട ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രം വീണ്ടും ചിത്രീകരിക്കും എന്നാണ് പുതിയ വിവരം.

എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കിടെ നിര്‍മ്മാതാക്കളായ ഇ4 എന്റര്‍ടെയിന്‍മെന്റ്സ് തങ്ങളുടെ അതൃപ്തി അറിയിക്കുകയായിരുന്നു. ചിത്രത്തിന്റെ ഫൈനല്‍ വേഷനില്‍ തങ്ങള്‍ തൃപ്തരല്ലെന്നാണ് കമ്പനി അറിയിച്ചത്. ധ്രുവ് വിക്രമിനെ വെച്ച് തന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നുകൂടെ ചിത്രീകരിക്കാനാണ് തീരുമാനം. നേരത്തേ ബാലാ ബി സ്റ്റുഡിയോയും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ പിന്നീട് ഇ-4 എന്റര്‍ടെയിന്‍മെന്റ്സ് മാത്രമായി ചിത്രം നിര്‍മ്മിക്കുകയായിരുന്നു.

‘അര്‍ജുന്‍ റെഡ്ഢിയുടെ തമിഴ് പതിപ്പിന്റെ ഫൈനല്‍ വേര്‍ഷനില്‍ ഞങ്ങള്‍ തൃപ്തരല്ല. സര്‍ഗ്ഗാത്മകമായതും മറ്റുമായ വ്യത്യസ്ഥകളില്‍ സന്തുഷ്ടി തോന്നാത്ത് കൊണ്ട് ഈ പതിപ്പ് റിലീസ് ചെയ്യുന്നില്ല. പകരം പുതിയ പതിപ്പ് വീണ്ടും ചിത്രീകരിക്കും. ധ്രുവ് വിക്രമിനെ തന്നെ നായകനാക്കി തെലുങ്ക് പതിപ്പിനോട് ചേര്‍ന്ന ചിത്രമൊരുക്കും,’ നിര്‍മ്മാണ കമ്പനി അറിിയിച്ചു.

ഫെബ്രുവരി 14 ന് റിലീസ് ചെയ്യുന്നമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. നടൻ വിക്രമിന്റെ മകൻ ധ്രുവിന്റെ ആദ്യ ചിത്രമാണ് വർമ്മ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ വിജയമായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചിരുന്നു. തെലുങ്കിൽ സൂപ്പർ ഹിറ്റായ ചിത്രത്തിന് വേണ്ടി ഏറെ ആകാംക്ഷയോടെയായിരുന്നു തമിഴ് പ്രേക്ഷകർ കാത്തിരുന്നത്.

ധ്രുവിനെ കൂടാതെ മേഘ, റെയ്സ് വിത്സൺ, ഈശ്വരി റാവൂ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാല സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് എസ്ര, ഗോദ തുടങ്ങിയ മലയാള സിനിമകള്‍ നിര്‍മിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ്. തെലുങ്ക് സിനിമയുടെ ചരിത്രത്തിൽ തന്നെ വൻ ചലനമായിരുന്നു ഈ അർജുൻ റെഡ്ഡി സൃഷ്ടിച്ചത്. അഞ്ചു കോടി മുതല്‍ മുടക്കിലെടുത്ത ചിത്രം ബോക്‌സ് ഓഫീസില്‍ അറുപത്തിയഞ്ചു കോടി ലാഭം കൊയ്തിരുന്നു. ഹിന്ദിയിലും ചിത്രം എത്തുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Arjun reddy tamil remake varmaa to be re shot completely

Next Story
‘മഹാവീര കര്‍ണ്ണന്‍’ യാത്ര തുടങ്ങുന്നു: വിക്രം-വിമല്‍ ചിത്രം ആരംഭിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com