തെലുങ്കിലെ എക്കാലത്തേയും മെഗാഹിറ്റായി മാറിയ ‘അര്‍ജുന്‍ റെഡ്ഢി’ എന്ന ചിത്രത്തിനു ശേഷം ടോളിവുഡിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട. വിജയ് ഇപ്പോള്‍ തമിഴ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സ്റ്റുഡിയോ ഗ്രീനാണ് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ‘ഇരു മുഗന്‍’ ഫെയിം ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാകും വിജയ്‌യുടെ തമിഴിലേക്കുള്ള അരങ്ങേറ്റം.

ഇത്രയും കാലം കണ്ടുപരിചയിച്ച തെലുങ്ക് സിനിമകളുടെ രീതിയില്‍ നിന്നും മാറി സഞ്ചരിച്ച ചിത്രമായിരുന്നു വിജയ് നായകനായ അര്‍ജുന്‍ റെഡ്ഢി. താരതമ്യേ പുതുമുഖമായ വിജയ് നായകനായ ചിത്രം ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒന്നാണ്. അര്‍ജുന്‍ റെഡ്ഢിയുടെ തമിഴ് പതിപ്പില്‍ നടന്‍ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് ആണ് നായകന്‍. ധ്രുവിന്റെ ആദ്യ ചിത്രം കൂടിയാണിത്. വര്‍മ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്.

അടുത്തിയെ മണിരത്‌നം ചിത്രത്തിലും ഗൗതം മേനോന്‍ ചിത്രത്തിലും വിജയ് നായകനാകുന്നുവെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. നിലവില്‍ ദുല്‍ഖര്‍ സല്‍മാന്‍ ജെമിനി ഗണേഷനായി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. 84-ാം വയസില്‍ 2005ല്‍ അന്തരിച്ച ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവചരിത്രമാണ് ചിത്രത്തിന്റെ പ്രമേയം. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിഥി താരമായിട്ടാകും വിജയ് ദേവരകൊണ്ട അഭിനയിക്കുക. മലയാളി താരം കീര്‍ത്തി സുരേഷ് സാവിത്രിയുടെ വേഷത്തില്‍ എത്തുമ്പോള്‍ സമാന്തയും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ