scorecardresearch

ബോളിവുഡ് നടൻ അർജുൻ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു

എനിക്ക് കുഴപ്പമൊന്നുമില്ല, രോഗ ലക്ഷണങ്ങളുമില്ല. ഡോക്ടർമാരുടെയും അധികൃതരുടേയും ഉപദേശപ്രകാരം ഞാൻ വീട്ടിൽ ക്വാറന്റൈനിലാണ്

ബോളിവുഡ് നടൻ അർജുൻ കപൂറിന് കോവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം അർജുൻ കപൂറിന് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം അർജുൻ കപൂർ തന്നെയാണ് സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചത്.

“എനിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച വിവരം നിങ്ങളെ എല്ലാവരേയും അറിയിക്കേണ്ടത് എന്റെ കടമയാണ്. എനിക്ക് കുഴപ്പമൊന്നുമില്ല, രോഗ ലക്ഷണങ്ങളുമില്ല. ഡോക്ടർമാരുടെയും അധികൃതരുടേയും ഉപദേശപ്രകാരം ഞാൻ വീട്ടിൽ ക്വാറന്റൈനിലാണ്. നിങ്ങൾ നൽകുന്ന പിന്തുണയ്ക്ക് ഞാൻ എല്ലാവരോടും മുൻകൂറായി നന്ദി രേഖപ്പെടുത്തുന്നു. വരും ദിവസങ്ങളിൽ എന്റെ ആരോഗ്യത്തെക്കുറിച്ച് ഞാൻ നിങ്ങളെ അറിയിക്കും. വളരെ അസാധാരണമായ ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മനുഷ്യരാശി ഈ വൈറസിനെ മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഒരുപാട് സ്നേഹം, അർജുൻ,” അർജുൻ കപൂർ കുറിച്ചു.

Read More: എന്റെ കുടുംബം തകർത്തതിന് അഭിനന്ദനങ്ങൾ, ഇന്ത്യ; റിയയുടെ പിതാവ്

View this post on Instagram

A post shared by Arjun Kapoor (@arjunkapoor) on

അർജുൻ കപൂറിന് രോഗ ശാന്തി ആശംസിച്ച് നിരവധി ചലച്ചിത്ര പ്രവർത്തകരും സെലിബ്രിറ്റികളും പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തി.

നേരത്തേ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, ആരാധ്യ ബച്ചൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗം ഭേദമായി.

Read in English: Arjun Kapoor tests positive for coronavirus

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Arjun kapoor tests positive for coronavirus