തന്റെ സഹോദരി ജാന്‍വി കപൂറിന്റെ വസ്ത്രധാരണത്തെക്കുറിച്ച് മോശമായി എഴുതിയ വെബ്സൈറ്റിനു നേരെ പൊട്ടിത്തെറിച്ച് നടന് അര്ജുന് കപൂര്‍. ബുധനാഴ്ച രാത്രിയാണ് ബോണി കപൂര്‍ മക്കളായ ജാന്‍വിക്കും ഖുഷിക്കുമൊപ്പം, തന്റെ ആദ്യ വിവാഹ ബന്ധത്തിലെ മക്കളായ അര്ജുന് കപൂറിന്റെയും അന്‍ഷുല കപൂറിന്റെയും വസതിയില്‍ എത്തിയത്.
അവിടെയെത്തിയ ജാന്‍വിയുടെ വസ്ത്രധാരണത്തെ മോശമായി ചിത്രീകരിച്ച മാധ്യമത്തെ ചീത്തവിളിച്ചുകൊണ്ട് വ്യാഴാഴ്ച വൈകുന്നേരം അര്ജുന് കപൂര്‍ ട്വീറ്റ് ചെയ്തു. ‘നിങ്ങളുടെ കണ്ണുകള്‍ ഇങ്ങനെ ശരീരത്തിലേക്ക് തിരച്ചില്‍ നടത്തുന്നത് നാണക്കേടാണെന്നും, ഇങ്ങനെയാണ് നമ്മുടെ രാജ്യം സ്ത്രീകളെ നോക്കിക്കാണുന്നത് എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്’ എന്നും അര്ജുന് പറഞ്ഞു.
U know what Fuck u man fuck u as a website for highlighting or bringing it to anyone s attention…and it’s shameful that ur eye would go searching for something like this shame on u…this is how our country looks at young women yet another shining example…ashamed by this… //t.co/ZjXFs8Qa9s
— Arjun Kapoor (@arjunk26) April 12, 2018
വെളുത്ത നിറത്തില്‍ കൈയ്യിറക്കമില്ലാത്ത ഒരു ഗൗണായിരുന്നു ജാന്‍വിയുടെ വേഷം. ഖുഷി എത്തിയത് തന്റെ സ്കൂള്‍ യൂണിഫോമില്‍ ആയിരുന്നു.
ശ്രീദേവിയുടെ മരണശേഷമാണ് രണ്ടു കുടുംബങ്ങളും വീണ്ടും ഒന്നിച്ചത്. ശ്രീദേവിയുടെ മരണസമയത്ത് തകര്‍ന്നു പോയ ബോണി കപൂറിനെയും പെണ്മക്കളെയും ആശ്വസിപ്പിക്കാന്‍ അര്‍ജുനും അന്‍ഷുലയും കൂടെയുണ്ടായിരുന്നു.
ഫെബ്രുവരി 24നായിരുന്നു ദുബായില്‍ വച്ച് ശുചിമുറിയിലെ ബാത്ത്ടബ്ബില്‍ ശ്രീദേവി മുങ്ങിമരിക്കുന്നത്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബായിൽ എത്തിയതായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook