അലരേ, നീ എന്നിലെ…; ഇതു വരെ കണ്ടത് 5 മില്യൺ കാഴ്ചക്കാർ

കൈലാസ് ആണ് ഈ പാട്ടിന്റെ സംഗീതസംവിധാനം

Alare video song, Member Rameshan 9aam ward, arjun ashokan, alare song viral

അർജുൻ അശോകൻ നായകനായ ‘മെമ്പര്‍ രമേശൻ 9-ാം വാര്‍ഡ്’ എന്ന ചിത്രത്തിലെ ‘അലരേ നീ എന്നിലെ’ എന്ന ഗാനം പുതിയ യൂട്യൂബ് റെക്കോർഡ് സ്വന്തമാക്കി ശ്രദ്ധ നേടുന്നു. 5 മില്യൺ ആളുകളാണ് ഇതുവരെ യൂട്യൂബിൽ ഈ ഗാനം ഇതുവരെ കണ്ടിരിക്കുന്നത്.

ശബരീഷ് വർമ്മയാണ് ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത്. പ്രേമത്തിലെ ‘മലരേ’ എന്ന ഗാനത്തിനു ശേഷം ശബരീഷിന്റെ മറ്റൊരു ഗാനം കൂടി വൈറലാവുകയാണ് ഇപ്പോൾ. തീവണ്ടി, എടക്കാട് ബെറ്റാലിയൻ എന്നീ ചിത്രങ്ങളിലെ പാട്ടുകൾക്ക് സംഗീതം നിർവ്വഹിച്ച കൈലാസ് ആണ് ഈ പാട്ടിന്റെയും സംഗീതം. അയ്റാനും നിത്യ മാമനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

നവാഗതരായ ആന്‍റോ ജോസ് പെരേരയും എബി ട്രീസ പോളും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ നിർവ്വഹിച്ചിരിക്കുന്നതും ഇവർ തന്നെ.

Read more: പുതിയ റിക്കോര്‍ഡിട്ട് സൗത്തിന്ത്യയുടെ സ്വന്തം ‘റൗഡി ബേബി’

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Arjun ashokan starrer member rameshan 9aam ward movie alare video song viral on youtube

Next Story
എ ആർ റഹ്മാന്റെ മാസ്കിന്റെ വില കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയA R Rahman, A R Rahman son, A R Rahman mask rate
The moderation of comments is automated and not cleared manually by malayalam.indianexpress.com