/indian-express-malayalam/media/media_files/2026/01/28/arjun-ashokan-mamta-mohandas-fi-2026-01-28-09-28-16.jpg)
/indian-express-malayalam/media/media_files/2026/01/28/arjun-ashokan-2026-01-28-09-29-30.jpg)
യുവനടൻമാരിൽ ശ്രദ്ധേയനായ നടനാണ് ഹരിശ്രീ അശോകന്റെ മകനായ അർജുൻ അശോകൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ അർജുനായി. ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച അച്ഛൻ ഹരിശ്രീ അശോകനിൽ നിന്നും വ്യത്യസ്തമായി, സ്വഭാവനടൻ പരിവേഷമാണ് അർജുന് മലയാളസിനിമയിലുള്ളത്. അർജുൻ നായകനായ ചത്താ പച്ച തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ് ഇപ്പോൾ.
/indian-express-malayalam/media/media_files/2026/01/28/arjun-ashokan-mamta-mohandas-6-2026-01-28-09-29-50.jpg)
അതേസമയം, ഏറെ നാളായി ആഗ്രഹിച്ച ഒരു കൂടിക്കാഴ്ച നടന്നതിലുള്ള സന്തോഷം പങ്കിട്ട് അർജുൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/2026/01/28/arjun-ashokan-mamta-mohandas-5-2026-01-28-09-29-50.jpg)
മംമ്ത മോഹൻദാസിനൊപ്പമുള്ള ചിത്രങ്ങളാണ് അർജുൻ ഷെയർ ചെയ്തിരിക്കുന്നത്. "ഒടുവിൽ മംമ്ത ചേച്ചിയെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. കുറേക്കാലമായി ആഗ്രഹിക്കുന്നതാണ്. ഞങ്ങൾ ട്വിന്നിംഗിലായത് ഒരു യാദൃശ്ചികതയായി. ഞാൻ എന്നും നിങ്ങളുടെ വലിയൊരു ആരാധകനാണ്," അർജുൻ കുറിച്ചു.
/indian-express-malayalam/media/media_files/2026/01/28/arjun-ashokan-mamta-mohandas-4-2026-01-28-09-29-50.jpg)
അർജുൻ അശോകൻ നായകനായ 'തലവര' എന്ന ചിത്രത്തെയും അർജുന്റെ പ്രകടനത്തെയും പ്രശംസിച്ചുകൊണ്ട് മംമ്ത മോഹൻദാസ് മുൻപു പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെയാണ് മംമ്തയെ നേരിൽ കാണാൻ അർജുൻ എത്തിയത്.
/indian-express-malayalam/media/media_files/2026/01/28/arjun-ashokan-mamta-mohandas-2-2026-01-28-09-29-50.jpg)
അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത 'തലവര' എന്ന ചിത്രം വെള്ളപ്പാണ്ട് ബാധിച്ച ഒരാളുടെ ജീവിതം പറയുന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിൽ വെള്ളപ്പാണ്ട് നേരിടുന്ന മംമ്ത, "ഇത് വേദനാനിർഭരവും എന്നാൽ കരുത്തുറ്റതുമായ കഥയാണ്" എന്നാണ് വിശേഷിപ്പിച്ചത്.
/indian-express-malayalam/media/media_files/2026/01/28/arjun-ashokan-mamta-mohandas-1-2026-01-28-09-29-50.jpg)
അർജുനൊപ്പം ഭാര്യ നികിത ഗണേശനും മകളും ഉണ്ടായിരുന്നു.
/indian-express-malayalam/media/media_files/2026/01/28/arjun-ashokan-mamta-mohandas-2026-01-28-09-29-50.jpg)
Photo: Arjun Ashokan | Instagram
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us